കോഴിക്കോട് : ( kozhikode.truevisionnews.com ) സി-ആപ്റ്റും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് കോഴിക്കോട് ഉപകേന്ദ്രത്തില്‍ ആരംഭിക്കുന്ന ഒരു വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് ഇന്‍ ഓഫ്സെറ്റ് പ്രിന്റിങ് ടെക്നോളജി കോഴ്സിലേക്ക് ജൂലൈ 30 വരെ അപേക്ഷിക്കാം.
യോഗ്യത: പ്ലസ് ടു/വിഎച്ച്എസ്ഇ/പ്രീഡിഗ്രി. എസ്എസ്എല്‍സി പാസായവര്‍ക്ക് കെജിടിഇ പ്രീ-പ്രസ്സ് ഓപറേഷന്‍/പ്രസ്സ് വര്‍ക്ക്/പോസ്റ്റ് പ്രസ്സ് ഓപറേഷന്‍ ആന്‍ഡ് ഫിനിഷിങ് കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കും അപേക്ഷിക്കാം. അപേക്ഷാഫോം 100 രൂപക്ക് നേരിട്ടും 135 രൂപക്ക് തപാലിലും ഓഫീസര്‍ ഇന്‍ ചാര്‍ജ്, സി-ആപ്റ്റ്, ബൈരായിക്കുളം സ്‌കൂള്‍ ബില്‍ഡിങ്, റാം മോഹന്‍ റോഡ്, ശിക്ഷക് സദന് പിന്‍വശം, കോഴിക്കോട് എന്ന വിലാസത്തില്‍ ലഭിക്കും.
ഫോണ്‍: 0495 2723666, 0495 2356591, 9496882366. വെബ്‌സൈറ്റ്: www.captkerala.com.
എന്താണ് ഓഫ്‌സെറ്റ് പ്രിന്റിംഗ് ടെക്നോളജി?
ഓഫ്‌സെറ്റ് പ്രിന്റിംഗ് എന്നത് ഒരു പ്ലേറ്റിൽ നിന്ന് മഷി ഒരു റബ്ബർ ബ്ലാങ്കറ്റിലേക്കും, അവിടെ നിന്ന് പ്രിന്റ് ചെയ്യേണ്ട പേപ്പറിലേക്കോ മറ്റ് പ്രതലങ്ങളിലേക്കോ മാറ്റുന്ന ഒരു പ്രിന്റിംഗ് രീതിയാണ്. മഷിയും വെള്ളവും തമ്മിലുള്ള വികർഷണം എന്ന തത്വത്തെ അടിസ്ഥാനമാക്കിയാണ് ഇത് പ്രവർത്തിക്കുന്നത്. ഈ സാങ്കേതിക വിദ്യ ഉയർന്ന നിലവാരമുള്ള ചിത്രങ്ങളും സ്ഥിരതയാർന്ന പ്രിന്റുകളും വലിയ അളവിൽ ഉൽപ്പാദിപ്പിക്കാൻ സഹായിക്കുന്നു.
Apply now Offset Printing Technology course admissions begin