നന്തി ബസാർ : ( kozhikode.truevisionnews.com ) സീതി സാഹിബ് ഹ്യുമാനിറ്റേറിയൻ സെന്റർ പെയിൻ ആൻഡ് പാലിയേറ്റീവ് നന്തിയുടെ പുതിയ പദ്ധതിയായ 'മെഡി കെയർ' നിർദ്ധനരായ 80ഓളം രോഗികൾക്കുള്ള പ്രതിമാസം സൗജന്യ മരുന്ന് വിതരണം നടത്തി.
പദ്ധതിയുടെ ടോക്കൺ എസ് എസ് എച് സി യുടെ പ്രസിഡൻ്റ് മെയോൺ കാദറിന് നൽകി കൊണ്ട് ജാമിഅ ദാറുസലാം ദഅവ കോളേജ് പ്രിൻസിപ്പൾ തഖിയുദ്ധിൻ ഹൈതമി നിർവ്വഹിച്ചു.മെയോൺ കാദറിൻ്റെ അധ്യക്ഷതയിൽ വി.കെ. ഇസ്മായിൽ സ്വാഗതം പറഞ്ഞു.
സി കെ സുബൈർ ,റഷീദ് മണ്ടോളി,റാഫി ദാരിമി, മൂസ പൂളകണ്ടി,അഷ്‌റഫ് മൊയ്യിൽ, ഇസ്മായിൽ കുണ്ടിൽ, ഹമീദ് പികെ എന്നിവർ സംസാരിച്ചു. ആർ വി അബൂബക്കർ നന്ദി രേഖപ്പെടുത്തി.
Seeti Sahib Humanitarian Centre Nandi Medicare distributes free medicines to needy patients every month