കോഴിക്കോട് ( നന്തി): ( kozhikode.truevisionnews.co ) അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്സിന് ആദരാഞ്ജലികൾ അർപ്പിച്ച് സിപിഐ എം നന്തി ലോക്കൽ കമ്മറ്റി നേതൃത്വത്തിൽ നന്തി ടൗണിൽ സർവ്വകക്ഷി മൗനജാഥയും അനുശോചന യോഗവും ചേർന്നു. സിപിഐ എം ഏരിയ കമ്മറ്റി അംഗം സ:കെ.ജീവാനന്ദൻ മാസ്റ്റർ അനുശോചന പ്രമേയം അവതരിപ്പിച്ചു.
ഏരിയ കമ്മിറ്റി അംഗം സ:എ.കെ.ഷൈജു അധ്യക്ഷത വഹിച്ചു. ലോക്കൽ കമ്മറ്റി സെക്രട്ടറി വി.വി.സുരേഷ് സ്വാഗതവും സ:കെ.വിജയരാഘവൻ മാസ്റ്റർ നന്ദിയും പറഞ്ഞു. വിവിധ പാർട്ടി പ്രതിനിധികളായ എൻ.ശ്രീധരൻ, കുഞ്ഞമ്മദ് കൂരളി, സി.ഗോപാലൻ, രജീഷ് മാണിക്കോത്ത്, കെ.കെ.റിയാസ്, ഒ.രാഘവൻ മാസ്റ്റർ, റസൽ നന്തി, പവിത്രൻ ആതിര (വ്യാപാരി വ്യവസായ ഏകോപന സമിതി) തുടങ്ങിയവർ സംസാരിച്ചു.
Samara Suryan; CPI(M) all party silent march and condolences in Nandi Town to pay tribute to V S