അരിക്കുളം: (kozhikode.truevisionnews.com ) ഇന്ത്യയിൽടെലികമ്മ്യൂണിക്കേഷൻ രംഗത്ത് ഉൾപ്പെടെ വൻ വികസാന കാഴ്ച്ചപ്പടാ ടെ രാജ്യത്തെ നയിച്ച നേതാവാണ് മുൻ പ്രധാനമന്ത്രി രാജിവ് ഗാന്ധിയെന്ന് ഡി.സി സി ജനറൽ സെക്രട്ടറി ഇ അശോകൻ പറഞ്ഞു.
അദ്ദേഹത്തിന്റെ ധീര രക്താ സാക്ഷിത്വം രാജ്യത്തിന് കടുത്ത നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു. മേപ്പയ്യൂർ ബ്ലോക്ക് - അരിക്കുളം മണ്ഡലം പറമ്പത്ത് ടൗൺ കോൺഗ്രസ്സ് കമ്മറ്റികൾ സംയുക്തമായിമന്ദങ്ങാ പറമ്പത്ത് സംഘടിപ്പിച്ച രാജീവ് ഗാന്ധി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മേപ്പയ്യൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ.പി രാമചന്ദ്രൻ അദ്ധ്വ ക്ഷനായി ഡി.സി സി മെമ്പർ വിബി രാജേഷ് ചെറുവണ്ണൂർ മുഖ്യപ്രഭാഷണം നടത്തി ഭീകര വിരുദ്ധപ്രതിജ്ഞയെടുത്തു രാജ്യത്തിന് വേണ്ടി ധീരമായി പോരാടിയ മുൻ കാല ധീര ജവാൻമാരെ ചടങ്ങിൽ ആദരിച്ചു.
അരിക്കുളം മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് ശശി ഊട്ടേരി വി.ടി സുരേന്ദ്രൻ -ഷോഭിഷ് ചെറുവണ്ണൂർ - കെ അഷ്റഫ് - സി രാമദാസ് - ശ്രീധരൻ കണ്ണമ്പത്ത് എന്നിവർ സംസാരിച്ചു പി.കെ.കെ ബാബു സ്വാഗതവും - സനൽ നന്ദിയും പറഞ്ഞു.
Rajiv Gandhi was leader who led India with vision great development including field telecommunications E Ashokan