കോഴിക്കോട് : (kozhikode.truevisionnews.com) മലബാറിൻ്റെ സമഗ്ര ടൂറിസം ലക്ഷ്യമിട്ട് മലബാർ ടൂറിസം കൗൺസിലിന്റെ ആഭിമുഖ്യത്തിൽ മലബാർ ടൂറിസം മീറ്റ് സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 30 ന് ഹോട്ടൽ ടിയാരയിൽ നടക്കുന്ന ബി ടു ബി മീറ്റിൽ ട്രാവൽ ഏജൻസികൾ, ടൂർ ഓപ്പറേറ്റർമാർ , ഹോട്ടൽസ് , റിസോർട്ട്, ഹോം സ്റ്റേ ,മറ്റ് ടൂറിസം സംരംഭകർ എന്നിവർക്ക് പരസ്പരം കൂടികാഴ്ച നടത്താൻ അവസരം ഒരുക്കും.
ടൂറിസം പ്രൊജക്ടുകൾ , പുതിയ ടുറിസം സ്ഥലങ്ങൾ പരിചയപ്പെടുത്തൽ, നിലവിലുള്ള ടൂറിസം സ്ഥലങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി ചർച്ചകൾ നടത്തൽ മീറ്റിൽ നടക്കും. 1500 ഓളം ബയേഴ്‌സ്,100 ഓളം സ്റ്റാളുകൾ സജ്ജീകരിക്കും.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ :9539505030 വിളിക്കാവുന്നതാണ്. വാർത്ത സമ്മേളനത്തിൽ മലബാർ ടൂറിസം കൗൺസിൽ സെക്രട്ടറി രജീഷ് രാഘവൻ , വൈസ് പ്രസിഡന്റ് ആരിഫ് അത്തിക്കോട്, ഹോസ്റ്റ് പാർട്ടണർ ഹോട്ടൽ ടിയാര ജനറൽ മാനേജർ പി എ ശ്രീജിത്ത്, അബു ജുനൈദ് എന്നിവർ പങ്കെടുത്തു.
Tourism development goal Malabar Tourism Meet on August 30