(kozhikode.truevisionnews.com) തലക്കുളത്തൂർ സിഎംഎം ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാവനം പദ്ധതി വനം, വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രകൃതിയുടെ നിലനിൽപ്പ് മാനവരാശിയുടെ നിലനിൽപ്പുമായി ബന്ധപ്പെട്ടതാണെന്ന യാഥാർത്ഥ്യം മനസ്സിലാക്കി പ്രകൃതിയെ ഹരിതാഭമായി നിർത്താൻ എല്ലാവരും ശ്രമിക്കണമെന്ന് മന്ത്രി പറഞ്ഞു.
തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കെ ശിവദാസൻ അധ്യക്ഷത വഹിച്ചു. നോർത്ത് റീജ്യൺ ഫോറസ്ട്രി കൺസർവേറ്റർ ആർ കീർത്തി വിശിഷ്ടാതിഥിയും പിന്നണി ഗായകൻ പി കെ സുനിൽകുമാർ മുഖ്യാതിഥിയുമായി.
ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ ജി പ്രജിത, വാർഡ് മെമ്പർ പി ബിന്ദു, സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ അസിസ്റ്റൻറ് കൺസർവേറ്റർ പി സത്യപ്രഭ, റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ എൻ ദിവ്യ, സിഎംഎം ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഫാത്തിമ ഹന്ന ഹഗർ, സ്കൂൾ മാനേജർ കെ മഷൂദ്, പ്രധാനാധ്യാപിക കെ എം രാജലക്ഷ്മി, എച്ച്എം ഇൻ-ചാർജ് നിഷ എൻ ചിറയിൽ, പിടിഎ പ്രസിഡന്റ് ഇ കെ അഖ്മർ, എംപിടിഎ പ്രസിഡന്റ് കെ ഫർസാന, എം ജമാൽ, ബീബ കെ നാഥ്, ബിന്ദു മലയിൽ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിനോടനുബന്ധിച്ച് പ്രതിഭകൾക്കുള്ള അനുമോദനവും സർവീസിൽനിന്ന് വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും നടന്നു.
Vidyavanam project launched CMM Higher Secondary School Talakulathur inaugurated AKSaseendran