അത്തോളി: (kozhikode.truevisionnews.com ) അഴിമതിയും ധൂർത്തും മുഖമുദ്രയാക്കിയ പിണറായി സർക്കാറിന്റെ നാലാം വാർഷികം കരിദിനമായി ആചരിച്ചതിന്റെ ഭാഗമായി അത്തോളി പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അത്താണിയിൽ പ്രകടനവും പൊതുയോഗവും നടത്തി. യോഗം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജൻ ഉദ്ഘാടനം ചെയ്തു.
യുഡിഎഫ് പഞ്ചായത്ത് ചെയർമാൻ വി.കെ രമേശ് ബാബു അധ്യക്ഷനായി. സുനിൽ കൊളക്കാട്,അജിത് കുമാർ കരുമുണ്ടേരി സംസാരിച്ചു. കൺവീനർ ടി.പി അബ്ദുൽ ഹമീദ് സ്വാഗതവും ഗിരീഷ് പാലാക്കര നന്ദിയും പറഞ്ഞു. പ്രകടനത്തിന് എ.പി അബ്ദു റഹിമാൻ , വി. ടി.കെ ഷിജു, രാജേഷ് കൂട്ടാക്കിൽ, വി.എം സുരേഷ് ബാബു, കെ.പി ഹരിദാസൻ ,ഒ.കെ ആലി, സി.കെ റിജേഷ്, വി.പി ഷാനവാസ്,എ.എം സരിത, ശാന്തി മാവീട്ടിൽ നേതൃത്വം നൽകി.
The fourth anniversary black day UDF performance