കോഴിക്കോട്: (kozhikode.truevisionnews.com) കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിലഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി രണ്ട് വർഷം കൂടുമ്പോൽ നൽകി വരാറുള്ള ഐക്കൺ ഓഫ് യൂത്ത് ഇൻ ബിസിനസ് അവാർഡ് 2024 വർഷത്തെത് ഡയലോഗ് ഡിജിറ്റൽ ഗാലറി മാനേജിംഗ് ഡയറക്ടർ എം. ഷംസുദ്ദീന് അർഹനായി.
വയനാട് വൈത്തിരി വില്ലേജ് റിസോർട്ടിൽ വെച്ച് നടന്ന ചടങ്ങിൽ ബഹു: കേരള പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ബിസ്നസ്സ് അവാർഡ് കൈമാറി.
യൂത്ത് വിങ് പ്രസിഡണ്ട് സലീം രാമനാട്ടുകര അധ്യക്ഷത വഹിച്ചു.
കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് രാജു അപ്സര, ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി, കോഴിക്കോട് ജില്ലാ പ്രസിഡണ്ട് പി കെ ബാപ്പു ഹാജി,സംസ്ഥാന വൈസ് പ്രസിഡൻറ് ഏ.ജെ ഷാജഹാൻ,ജോജിൻ ടി ജോയ്,എ ജെ റിയാസ്,
വി സുനിൽകുമാർ,ജിജി കെ തോമസ്,എ.വി എം കബീർ, എം അബ്ദുൽ സലാം,എം ബാബുമോൻ, മനാഫ് കാപ്പാട് , അമീർ മുഹമ്മദ് ഷാജി, അക്രം ചുണ്ടയിൽ,
കെ.എസ് റിയാസ്,അമൽ അശോക്, മുർത്തദ് താമരശ്ശേരി ,റിയാസ് കുനിയിൽ എന്നിവർ സംസാരിച്ചു.
#IconYouthBusinessAward #presented