ബേപ്പൂർ: (kozhikode.truevisionnews.com) മത്സ്യബന്ധന നിയന്ത്രണ നിയമം ലംഘിച്ച് കടലിൽ ചെറിയ മത്സ്യക്കുഞ്ഞുങ്ങളെ പിടിച്ചതിന് രണ്ടു ബോട്ടുകൾ ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് വിങ് കസ്റ്റഡിയിലെടുത്തു.
ബേപ്പൂർ സ്വദേശി നൗഷാദിന്റെ ഉടമസ്ഥതയിലുള്ള ‘ന്യൂ ഗാലക്സി’ ബോട്ടും മത്സ്യബന്ധനത്തിന് വിനാശകരമാകുന്ന രീതിയിൽ രാത്രികാല ട്രോളിങ്, തീരക്കടൽ മീൻപിടിത്തം എന്നിവ നടത്തിയതിന് പുതിയാപ്പ സ്വദേശി ശിവജിയുടെ ഉടമസ്ഥതയിലുള്ള ‘പ്രണവ്’ ബോട്ടുമാണ് പിടികൂടിയത്.
എട്ട് സെ.മീറ്ററിൽ താഴെ വരുന്ന ഏകദേശം 4000 കിലോ മഞ്ഞക്കോര ഇനത്തിൽപെട്ട മത്സ്യമാണ് ബോട്ടിലുണ്ടായിരുന്നത്.
നിയമവിരുദ്ധ മത്സ്യബന്ധനത്തിന് പ്രണവ് ബോട്ടിനെതിരെ കഴിഞ്ഞ വർഷവും നിയമനടപടികൾ എടുത്തിട്ടുണ്ട്.
മറൈൻ എൻഫോഴ്സ്മെന്റ് ഇൻസ്പെക്ടർ ഓഫ് ഗാർഡ് പി. ഷൺമുഖൻ, ഫിഷറി ഹെഡ് ഗാർഡ് ഹരിദാസ്, ഫിഷറി ഗാർഡ്മാരായ കെ. രാജൻ, ശ്രീരാജ്, അരുൺ, ജീൻദാസ്, ബിബിൻ, റെസ്ക്യൂ ഗാർഡ്മാരായ മിഥുൻ, ഹമിലേഷ്, രജേഷ്, താജുദ്ദീൻ എന്നിവരാണ് സ്പെഷൽ പരിശോധന ടീമിൽ ഉണ്ടായിരുന്നത്.
#Illegalfishing #two #boats #custody