പേരാമ്പ്ര : (kozhikode.truevisionnews.com) ക്രിസ്‌തുമസ് ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 110 ലിറ്റർ വാഷും 15 ലിറ്റർ ചാരായവും വാറ്റ് ഉപകരണങ്ങളും പിടികൂടി.
പേരാമ്പ്ര മുതുകാട് സീതപ്പാറയിൽ നടത്തിയ പരിശോധനയിലാണ് ചാരായവും വാറ്റുപകരണങ്ങളും പിടികൂടിയത്.
ബാലുശ്ശേരി എക്സൈസിൻ്റെ നേത്യത്വത്തിലായിരുന്നു സ്ഥലത്ത് പരിശോധന നടത്തിയത്.
എക്സൈസ് റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്‌ടർ പി.കെ സബീറലിയുടെ നേതൃത്തത്തിലുള്ള സംഘമാണ് പിടികൂടിയത്.
എ.ഇ.ഐ ഗ്രേഡ് രാജു ഗ്രേഡ് ഗിരീഷ് സി.ഇ.ഒ മാരായ റബിൻ ജിഷ്‌ണു ഡ്രൈവർ പ്രശാന്ത് എന്നിവർ പങ്കെടുത്തു.
#Christmas #NewYear #SpecialDrive #liters #wash #conditioners #seized #Perampra #Kozhikode