---
title: "#JuniorVolleyballChampionship | ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് തുടക്കം; ഉദ്ഘാടനം മത്സരത്തിൽ കോഴിക്കോട് പാലക്കാടിനെ പരാജയപ്പെടുത്തി"
english_title: "#JuniorVolleyballChampionship #Begins #Kozhikode #defeated #Palakkad #opening #match"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/259002/juniorvolleyballchampionship-begins-kozhikode-defeated-palakkad-opening-match"
published_at: "2024-12-26T10:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/676ce96dc4e05_22.jpg"
keywords: []
---

# #JuniorVolleyballChampionship | ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് തുടക്കം; ഉദ്ഘാടനം മത്സരത്തിൽ കോഴിക്കോട് പാലക്കാടിനെ പരാജയപ്പെടുത്തി

> **Lead Summary:** **പനങ്ങാട് : [** മേഘ പനങ്ങാട് സുവര്‍ണ്ണ ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി -മേഘവര്‍ണ്ണം - 25 സംസ്ഥാനജില്ലാ വോളിബോള്‍ ടെക്‌നിക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് പനങ്ങാട് നോര്‍ത്ത് മേഘ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ തുടങ്ങി.

## Article Content

**പനങ്ങാട് : [** മേഘ പനങ്ങാട് സുവര്‍ണ്ണ ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി -മേഘവര്‍ണ്ണം - 25 സംസ്ഥാനജില്ലാ വോളിബോള്‍ ടെക്‌നിക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് പനങ്ങാട് നോര്‍ത്ത് മേഘ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ തുടങ്ങി.

ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വി.കെ. അനിത ഉദ്ഘാടനം ചെയ്തു.

പനങ്ങാട് പഞ്ചായത്ത് പ്രസിഡണ്ട് വി.എം .കുട്ടികൃഷ്ണൻ അധ്യക്ഷത വഹിച്ചു.

ഈ അച്യുതൻ മാസ്റ്റർ,എ കെ പ്രേമൻ,കെ വി ദാമോദരൻ,പി പ്രേംനാഥ്,എ കെ രവീന്ദ്രൻ എന്നിവർ സംസാരിച്ചു.

ഉദ്ഘാടന മത്സരത്തിൽ കോഴിക്കോട് പാലക്കാട് പരാജയപ്പെടുത്തി 14 ജില്ലകളില്‍ നിന്ന് 18 വയസ്സിന് താഴെയുളള ആണ്‍കുട്ടികളും പെണ്‍കുട്ടികളുമാണ് മല്‍സരത്തില്‍ പങ്കെടുക്കുന്നത്.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/259002/juniorvolleyballchampionship-begins-kozhikode-defeated-palakkad-opening-match)