കൊയിലാണ്ടി : (kozhikode.truevisionnews.com) കൊയിലാണ്ടി എം എസ് എഫ് "കാലം" നവാഗത സംഗമത്തിന് തുടക്കമായി.
മുനിസിപ്പൽ തല ഉദ്ഘാടനം നടേരി ശാഖയിൽ എം എസ് എഫ് കോഴിക്കോട് ജില്ലാ ജന.സെക്രട്ടറി സ്വാഹിബ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
മുനിസിപ്പൽ മുസ്‌ലിം ലീഗ് പ്രസിഡന്റ് കെ എം നജീബ് മുഖ്യാഥിതിയായി, നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് ജന. സെക്രട്ടറി ഫാസിൽ നടേരി മുഖ്യപ്രഭാഷണം നടത്തി.
എം എസ് എഫ് കൊയിലാണ്ടി മുനിസിപ്പൽ പ്രസിഡന്റ് നിസാമിന്റെ അധ്യക്ഷതയിൽ ജോയിന്റ് സെക്രട്ടറി ഷാദിൽ നടേരി സ്വാഗത പ്രഭാഷണം നടത്തി.
സമദ് നടേരി, അബ്ദുൽ അസീസ്, പി കെ റഫ്ഷാദ്, എം കെ അലി, എം പി അബ്ദുറഊഫ്, സലാം ഓടക്കൽ, സാബിത് നടേരി, സൈനുദ്ധീൻ, ശാജുദീൻ, താഹിർ പി ടി, ഫജറുന്നിസ, ഹുസ്ന, സൈനബ, റിഷാൽ എന്നിവർ സംസാരിച്ചു.
അദ്നാൻ നടേരി നന്ദി പറഞ്ഞു.
#unity #survival #pride #MSF #now #Koilandi