Dec 5, 2024 05:07 PM

കോഴിക്കോട് : (kozhikode.truevisionnews.com) സംസ്ഥാന സർക്കാറിന്റെ നിർദ്ദേശ പ്രകാരം കോഴിക്കോട് സബ്‌ കലക്റ്റർ ഇൻ ചാർജ്ജ്‌ ആയുഷ്‌ ഗോയൽ ഐ എ എസ്സ്‌ ന്റെ നേതൃതത്തിൽ, തദ്ദേശ സ്വയംഭരണ വകുപ്പ്‌, പൊല്യൂഷൻ കണ്ട്രോൾ ബോർഡ്‌, മൈനിംഗ്‌ അന്റ്‌ ജിയോളജി‌, പോലീസ്സ്‌ എന്നീ വകുപ്പുകളിലെ ഉദ്ധ്യോഗസ്ഥർ താമരശ്ശേരിയിലെ വിവിധ ക്വാറികളിൽ പരിശോധന നടത്തി.


ക്വാറിയുടെ ഖാനനാനുമതിയുടെ ഉത്തരവ്‌, എക്സ്പ്ലോസീവ്‌ അനുമതി, ശേഖരിച്ച സ്ഫോടക വസ്തുക്കളുടെ അളവ്‌, പാരിസ്ഥിതിക പഠന റിപ്പോർട്ട്‌ എന്നിവ സംഘം പരിശോധിച്ചു.

ക്വാറിയിൽ നിയമപരമായി സ്ഥാപിക്കേണ്ട ബോർഡുകൾ, ജി പി എസ്സ്‌ കോർഡിനേറ്റ്‌ മാർക്കിംഗ്‌, സുരക്ഷ സംവിധാനങ്ങൾ എന്നിവയും പരിശോധിച്ചു.

ദിനേന ക്വാറിയിൽ നിന്നും ഖനനം ചെയ്തെടുക്കുന്ന പാറയുടെ അളവ്‌, പുറത്ത്‌ പോകുന്ന ലോറികളുടെ എണ്ണം എന്നിവ സംബന്ധിച്ച രജിസ്റ്ററുകൾ പരിശോധിച്ചു.


ജീവനക്കരുടെ വേതനം, സുരക്ഷ ഉപാധികൾ, എന്നീ വിവരങ്ങൾ ശേഖരിച്ചു, കോഴിക്കോട്‌ താലൂക്കിൽ 36 ഓളം ക്വാറികൾ ആണു പ്രവർത്തിച്ച്‌ വരുന്നത്‌, ഹൈക്കോടതി ഉത്തരവ്‌ പ്രകാരം ക്വാറികളുടെ പ്രവർത്തനം പരിശോധിക്കുന്നതിനു സബ്‌ കലക്റ്ററുടെ നേതൃത്വത്തിൽ വിജിലൻസ്‌ & മോണിറ്ററിംഗ്‌ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്‌,

പ്രസ്തുത കമ്മിറ്റിയുടെ നേതൃത്വത്തിൽ ആണു പരിശോധന, ഒന്നാം ഘട്ടത്തിൽ ഒക്റ്റോബർ 29 ന്ന്, പരിശോധന നടത്തി കലക്റ്റർക്ക്‌ റിപ്പോർട്ട്‌ സമർപ്പിച്ചിട്ടുണ്ട്‌.

പരിശോധനയിൽ തദ്ദേശസ്വയംഭരണ വകുപ്പ്‌ അസി. ഡയറക്റ്റർ പൂജാ ലാൽ കെ എ എസ്സ്‌, ഇന്റർണ ൽ വിജിലൻസ് ഓഫീസർ ടി ഷാഹുൽ ഹമീദ്, താമരശ്ശേരി ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറി ടി കെ ഫവാസ്‌ ഷമീം,

മൈനിംഗ്‌ ആന്റ്‌ ജിയോളജി വകുപ്പിൽ നിന്ന് അസി. ജിയോളജിസ്റ്റ്‌ മാരായ ശ്രുതി, ആർ രേഷ്മ, താമരശ്ശേരി എസ്സ്‌ ഐ സതീശ്‌ വി, തദ്ദേശ വകുപ്പിലെ ജൂനിയർ സൂപ്രണ്ട്‌ എം പി ഷനിൽ കുമാർ‌, എസ്‌ പത്മകുമാർ എന്നിവരും പങ്കെടുത്തു.

#Inspection #quarries #Officers #under #leadership #SubCollector #conducted #second #phase #inspection #quarries #Kozhikode #taluk

Next TV

News Roundup