Oct 28, 2024 03:24 PM

ഏറനാട്: (kozhikode.truevisionnews.com) പാവങ്ങളുടെ ആശ്രയമാണ് നരേന്ദ്രമോദി സർക്കാർ എന്നും , വയ നാട്ടിൽ നിന്നും നരേന്ദ്രമോദി സർക്കാരിൽ പ്രതിനിധി ഉണ്ടാവേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും വയനാട് ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസ്.

ഏറനാട് മണ്ഡലം പര്യടനത്തിനിടെ അരീക്കോട് പഞ്ചായത്തിൽ കുംഭാര കോളനിയിൽ സന്ദർശനം നടത്തി സംസാരിക്കുകയായിരുന്നു സ്ഥാനാർഥി.

കാലങ്ങളായി വയനാട്ടിലെ ജനപ്രതിനിധികൾ കുംഭാര സമുദായത്തോട് തികഞ്ഞ അവഗണനയാണ് കാണിക്കുന്നതെന്ന് സന്ദർശനത്തിനിടയിൽ കോളനിവാസികൾ സ്ഥാനാർത്ഥി നവ്യാ ഹരിദാസിനോട് പരാതി പറഞ്ഞു.


തങ്ങൾ നേരിടുന്ന അവഗണനയിലുള്ള കടുത്ത അമർഷവും, പ്രതിഷേധവും കോളനി നിവാസികൾ സ്ഥാനാർത്ഥിയുമായി പങ്കിട്ടു' കോളനിവാസികളിൽ പലർക്കും വാസയോഗ്യമായ വീട് ഇതുവരെ ലഭിച്ചിട്ടില്ല. അവരുടെയും വീടിനായുള്ള അപേക്ഷകൾ ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല. ക്ഷേമ പെൻഷനുകൾ പലർക്കും ലഭിക്കുന്നില്ല.

ശുദ്ധമായ കുടിവെള്ള ക്ഷാമവും കോളനിയെ ദുരിതത്തിലാക്കുന്നു. ഇങ്ങിനെ നിരവധി പരാതികളുമായാണ് കോളനിവാസികൾ സ്ഥാനാർത്ഥിയെ എതിരേറ്റത്. അതേസമയം മൺപാത്ര നിർമ്മാണത്തിനായി കേന്ദ്രസർക്കാർ നൽകുന്ന സഹായം കോളനി വാസികളിൽ പലർക്കും ലഭിച്ചതിന്റെ സന്തോഷവും അവർ സ്ഥാനാർത്ഥിയുമായി പങ്കിട്ടു.


പ്രധാനമന്ത്രി ആവാസ് യോജന, ജൽ ജീവൻ മിഷൻ, തുടങ്ങി നിരവധി പദ്ധതികൾ കേന്ദ്രസർക്കാർ നടപ്പിലാക്കുന്നുണ്ടെന്നും എന്നാൽ രാഷ്ട്രീയ വിദ്വേഷം കാരണം കേരള സർക്കാർ ഇത് നടപ്പിലാക്കാൻ വൈമുഖ്യം കാണിക്കുകയാണെന്നും, മണ്ഡലത്തിലെ വികസന പ്രശ്നങ്ങൾ പരിഹരിക്കാൻ വയനാട്ടിലെ ജനപ്രതിനിധിക്ക് സാധിക്കുന്നില്ലെന്നും,

ഇതിനൊക്കെ ശാശ്വത പരിഹാരം കാണാൻ എൻഡിഎ ജനപ്രതിനിധി നരേന്ദ്രമോദി സർക്കാരിൻ്റെ ഭാഗമാവണമെന്നും, വയനാട്ടിലെ എൻഡിഎയുടെ വിജയം കാലഘട്ടത്തിൻറെ ആവശ്യമാണെന്നും സ്ഥാനാർത്ഥി നവ്യ ഹരിദാസ് കോളനിവാസികളെ ഓർമ്മിപ്പിച്ചു.

രാവിലെ തൃക്കളയൂർ മഹാദേവക്ഷേത്ര ദർശനത്തോടുകൂടിയാണ് സ്ഥാനാർത്ഥിയുടെ ഏറനാട് മണ്ഡലം പര്യടനത്തിന് തുടക്കം കുറിച്ചത്. കിഴിപ്പറമ്പ്, അരീക്കോട്, കുഴിമണ്ണ , കാവനൂർ , എടവണ്ണ പഞ്ചായത്തുകളിൽ സ്ഥാനാർത്ഥി പര്യടനം നടത്തി.


ബിജെപി നേതാക്കളായ ബി ജെ പി സംസ്ഥാന സമിതി അംഗം കെ.നാരായണൻ, മേഖലാ ജനറൽ സെക്രട്ടറി എം. പ്രേമൻ,ബിജെ പി ജില്ലാ സെക്രട്ടറി അഡ്വ കെ.പി. ബാബുരാജ്, ഏറനാട് മണ്ഡലം പ്രസിഡണ്ട് വി.ഷാജു, ജനറൽ സെക്രട്ടറിമാരായ ടി. ശശികുമാർ, ടി.പി.സുകമാരൻ, എടവണ്ണ മണ്ഡലം പ്രസിഡണ്ട് കെ.രാജൻ, ജനറൽ സെക്രട്ടറിമാരായ ബിജു ഗോപിനാഥ്,

അജിത്ത് പി.കെ., മഹിളമോച്ച ഏറനാട് മണ്ഡലം പ്രസിഡണ്ട് ജിഷ , ദേവയാനി, ലീല മാങ്ങാത്തൊടി, പ്രസീത കെ.കെ, ഷിജ്ന വിനോദ്,പാർട്ടി പഞ്ചായത്ത് കീഴ്പറമ്പ് പഞ്ചായത്ത് പ്രസിഡണ്ട് മോഹനൻ മാസ്റ്റർ, ജനറൽ സെക്രട്ടറി സുനോജ്, അഡ്വ .പ്രവീൺ, എം.ടി. നാരായണൻ, എന്നിവർ സ്ഥാനാർത്ഥിയെ മണ്ഡല പര്യടനത്തിൽ അനുഗമിച്ചു.

#our #locals #untied #knot #complaints #NavyaHaridas #success #Wayanad #need #times

Next TV

Top Stories










News Roundup