Oct 28, 2024 01:37 PM

താമരശ്ശേരി: (kozhikode.truevisionnews.com) താമരശ്ശേരി ഉപജില്ലാ സ്കൂൾ കലോത്സവം, അറബിക് സാഹിത്യോത്സവം, സംസ്കൃതോൽസവം എന്നിവ ഒക്ടോബർ 29, 30 തിയ്യതികളിൽ വേളംകോട് സെന്റ് ജോർജ്സ് ഹയർസെക്കണ്ടറി സ്കൂളിൽ നടക്കും.

മേളയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.11 വേദികളിലായി രണ്ടായിരത്തി മൂന്നൂറിലധികം വിദ്യാർത്ഥികൾ രണ്ട് ദിവസങ്ങളിലായി മാറ്റുരക്കും.

ചൊവ്വാഴ്ച കാലത്ത് 10 മണിക്ക് മേളയുടെ ഔപചാരിക ഉദ്ഘാടനം എഴുത്തുകാരൻ വി.ആർ സുധീഷ് നിർവ്വഹിക്കും.കോടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി അധ്യക്ഷത വഹിക്കും.

താമരശ്ശേരി എ.ഇ.ഒ വിനോദ് പി റിപ്പോർട്ട് അവതരിപ്പിക്കും. കോർപ്പറേറ്റ് മാനേജർ റവ. മദർ തേജസ് മുഖ്യ പ്രഭാഷണം നടത്തും. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോബി ജോസഫ്,

കോടഞ്ചേരി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സിബി ചെരണ്ടായത്ത്, കൊടുവള്ളി ബിപി സി മെഹറലി എം, പി.ടി.എ പ്രസിഡണ്ട് ഷിജി ആൻ്റണി, എച്ച്.എം ഫോറം കൺവീനർ സക്കീർ പാലയുള്ളതിൽ ആശസകൾ നേർന്ന് സംസാരിക്കും.

ജനറൽ കൺവീനർ ബിബിൻ സെബാസ്റ്റ്യൻ സ്വാഗതവും റിസപ്ഷൻ കൺവീനർകെ.കെ മുനീർ നന്ദിയും പറയും.

ബുധനാഴ്ച വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനം താമരശ്ശേരി ഡി.വൈ എസ്.പി പ്രമോദ് പി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ് അവാർഡ് ദാനം നിർവ്വഹിക്കും.

കോടഞ്ചേരി ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ജോർജുകുട്ടി വിളക്കുന്നേൽ, ഷാജി മുട്ടത്ത്, എം..ടി.എ പ്രസിഡണ്ട് ഷംന പി.ടി ആശംസകൾ നേരും.കൺവീനർ സിസ്റ്റർ മെൽവിൻ എസ് ഐ സി സ്വാഗതവും പ്രോഗ്രാം കൺവീനർ ബെർലി മാത്യൂസ് നന്ദിയും പറയും.

ജനറൽ കൺവീനർ ബിബിൻ സെബാസ്റ്റ്യൻ, എ.ഇ.ഒ വിനോദ് പി, പബ്ലിസിറ്റി കൺവീനർ സി.പി. സാജിദ്, ബെർലി മാത്യൂസ്, റിസപ്ഷൻ കൺവീനർ കെ.കെ, മുനീർ,മുഹമ്മദ് സാലി എന്നിവർ അറിയിച്ചു.

#ThamarasseryUpajilaKalolsavam #Velamkode #HigherSecondary

Next TV

Top Stories