കോഴിക്കോട്: (kozhikode.truevisionnews.com) സിയസ്കോ അഭയം പദ്ധതിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന 15 വീടുകളുടെ തറ നിർമ്മാണത്തിന്റെ ഭാഗമായി രണ്ട് വീടുകളുടെ തറയിട്ടുകൊണ്ട് തുടക്കം കുറിച്ചു.
വ്യവസായ പ്രമുഖനും സിയസ്കോ മുൻ പ്രസിഡൻ്റുമായ സി.എ ഉമ്മർ കോയ, അഭയം കമ്മിറ്റി മുൻ ചെയർമാൻ വ്യാപാരിയുമായ എം.കെ.അബ്ദുറഹിമാനും തറക്കല്ലിടൽ കർമ്മം നിർവ്വഹിച്ചു.
മിഞ്ചന്ത വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥിനികൾക്ക് ഒളവണ്ണ കൈറ്റിൽ 4 സെൻ്റ് ഭൂമിയിലും, പന്നിയങ്കരയിൽ തിരുവണ്ണൂർ റോഡിലെ താഴെ കോട്ടാണി പറമ്പിലുമാണ് തറക്കല്ലിട്ടത്.
ജനകിയ കമ്മിറ്റി ചെയർമാനും കോർപ്പറേഷൻ സ്ഥിരം സമിതി അധ്യക്ഷനുമായ പി. ദിവാകരൻ, സിയസ് കൊ പ്രസിഡണ്ട് സി.ബി.വി. സിദ്ധീഖ് എന്നിവർ രണ്ട് ചടങ്ങുകളിലായി അധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി അധ്യക്ഷന്മാരായ പി കെ നാസർ, സി രേഖ, കൗൺസിലർമാരായ ഈസ അഹമ്മദ്, കെ. നിർമ്മല, സിയസ്കോ ജനറൽ സെക്രട്ടറി എം വി ഫസൽ റഹ്മാൻ, അഭയം പദ്ധതി ചെയർമാൻ ബാബു കെൻസ, കൺവീനർ പി.എം മെഹബൂബ്, എസ് എസ് കെ ബ്ലോക്ക് ഓഫീസർ വി .പ്രവീൺ കുമാർ എന്നിവർ പ്രസംഗിച്ചു.
വീട് പണി പൂർത്തിയാകും വരെ മിഞ്ചന്ത വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനികൾക്കും അവരുടെ കുടുംബത്തിനും ബാബു കെൻസയുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിൽ താൽക്കാലിക താമസം ഒരുക്കിയതായി സിയസ് കോ പ്രസിഡണ്ട് സി ബി വി സിദ്ദിഖ് അറിയിച്ചു .
#Siasco #AsylumScheme #Flooring #two #houses #done