അത്തോളി : (kozhikode.truevisionnews.com) ബ്രദേഴ്സ് കൊളക്കാടിന്റെ ആഭിമുഖ്യത്തിൽ ഗയ ഗ്രൗണ്ടിൽ അത്തോളിയിലെ മുൻ കാല വോളിബോൾ താരങ്ങളെ ആദരിക്കലും, പ്രദർശന മത്സരവും സംഘടിപ്പിച്ചു.
മുൻ കേരള പോലീസ് താരം യൂസുഫ് (പാറ്റേൺ, കാരന്തൂർ )ഉദ്ഘാടനം ചെയ്തു.
കെ.കെ.അബ്ദുൾ റസാക്ക് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹൈദർ കൊളക്കാട്
സ്വാഗതവും, യുസുഫ് കൊളക്കാട് നന്ദിയും പറഞ്ഞു.
തുടർന്ന് ബ്രദേഴ്സ് കൊളക്കാടും,ലക്കി സ്റ്റാർ തലക്കുളത്തുരും തമ്മിൽ പ്രദർശന മത്സരവും നടന്നു.
#exhibitionmatch #organized #felicitate #volleyball #players