താമരശ്ശേരി: (kozhikode.truevisionnews.com) സിപിഐഎം കൂടത്തായി ലോക്കൽ കമ്മിറ്റി ഓഫീസ് ആയ സ:മത്തായി ചാക്കോ സ്മാരക മന്ദിരത്തിന്റെ തറക്കല്ലിടലും, സ:കെ. ബാലൻ അനുസ്മരണ കുടുംബ സംഗമവും നടത്തി.
സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സ:ടി. പി. രാമകൃഷ്‌ണൻ ശിലസ്ഥാപന കർമം നിർവഹിച്ചു.
ഏരിയ സെക്രട്ടറി കെ.ബാബു അധ്യക്ഷത വഹിച്ചു.
ജില്ലാ കമ്മിറ്റി അംഗം ആർ. പി ഭാസ്കരൻ കെ. ബാലന്റെ അനുസ്മരണ പ്രഭാഷണം നടത്തി.
ഏരിയ കമ്മിറ്റി അംഗങ്ങളായ കെ കെ രാധാകൃഷ്ണൻ,ടി. സി വാസു,ലോക്കൽ കമ്മിറ്റി അംഗം റീന പി. ജി എന്നിവർ സംസാരിച്ചു.
ലോക്കൽ സെക്രട്ടറി കെ.വി ഷാജി സ്വാഗതവും, ഏരിയ കമ്മിറ്റി അംഗം ടി. മഹറൂഫ് നന്ദിയും പറഞ്ഞു.
#foundationstone #local #committee #office #laid #CPIM #Koodthai