കോഴിക്കോട് : (kozhikode.truevisionnews.com) മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ നിര്യാണത്തെ തുടർന്ന് ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിവൽ സീസൺ നാലുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളും ജനുവരി 4, 5 തീയതികളിലേക്ക് മാറ്റിയതായി ഫെസ്റ്റ് കമ്മിറ്റി ചെയർമാനായ ജില്ലാ കലക്ടർ അറിയിച്ചു.
അതേസമയം എം ടി വാസുദേവന്‍ നായരുടെ നിര്യാണത്തില്‍ സംസ്ഥാനത്ത് രണ്ട് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചതിനാല്‍ ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റിന്റെ ഡിസംബര്‍ 26, 27 തീയതികളിലെ മുഴുവന്‍ പരിപാടികളും റദ്ദാക്കിയിരുന്നു.
ഇപ്പോൾ മൻമോഹൻ സിംഗിന്റെ നിര്യാണത്തിൽ ജനുവരി 4, 5 തീയതികളിലേക്ക് മാറ്റി.
കേരളത്തിലെ വിനോദ സഞ്ചാരമേഖലയ്ക്ക് കരുത്തു പകരുന്നതാണ് മലബാര്‍ ടൂറിസം വികസനം. അതിന്റെ ഭാഗമായാണ് മനോഹരമായ ബീച്ചുകളുള്ള ബേപ്പൂരില്‍ ജലകായിക മത്സരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് അന്താരാഷ്ട്ര നിലവാരത്തില്‍ ഒരു വാട്ടര്‍ ഫെസ്റ്റിവല്‍ നടത്താന്‍ തീരുമാനമെടുത്തത്.
ഈ ആശയം ജനങ്ങള്‍ ഏറ്റെടുക്കുകയും അവര്‍ സംഘാടകരായി മുന്നോട്ടു വരികയും ചെയ്യുന്നതാണ് ആദ്യ വര്‍ഷം തന്നെ കാണാനായത്.ലക്ഷക്കണക്കിന് ആളുകളാണ് ഒരോ വര്‍ഷവും ഫെസ്റ്റിവലിലെത്തുന്നത്.
ആദ്യ വര്‍ഷത്തെ വിജയത്തില്‍ നിന്നാണ് എല്ലാ വര്‍ഷവും ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റ് നടത്തണമെന്ന തീരുമാനത്തില്‍ ടൂറിസം വകുപ്പ് ഒരു കോടി രൂപ മാറ്റി വെച്ചതെന്നും മന്ത്രി പറഞ്ഞു.
നൂതന ആശയങ്ങള്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്ന ജനങ്ങളും, ടൂറിസം വകുപ്പുമാണ് ഫെസ്റ്റിന്റെ വിജയത്തില്‍ വലിയ പങ്കുവഹിച്ചതെന്ന് മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കിയിരുന്നു .
#BeypurInternationalWaterFestival #All #events #rescheduled #january