അത്തോളി : (kozhikode.truevisionnews.com) അത്തോളിസഹകരണ ആശുപത്രി ജനറൽ ബോഡിയും പുതിയ ഓപ്പറേഷൻ തീയേറ്ററിന്റെ ഉദ്ഘാടനവും സഹകരണ ആശുപത്രി പ്രസിഡന്റ് വി പി.ബാലകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ കൺസ്യൂമർ ഫെഡ് ചെയർമാൻ എം.മെഹബൂബ് നിർവ്വഹിച്ചു.
സെക്രട്ടറി സാദിഖ് റിപ്പോർട്ട് അവതരിപ്പിച്ചു.
പന്തലായി നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ബാബുരാജ്, ആശുപത്രി ഭരണ സമിതി മുൻ പ്രസിഡന്റ് കെ.കെ.ബാബു മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.
സെക്രട്ടറി സാദിഖ് സ്വാഗതവും ബേബി ബാബു നന്ദിയും പറഞ്ഞു.
#Cooperative #Hospital #GeneralBody #OperationTheater #inaugurated