ബാലുശ്ശേരി: (kozhikode.truevisionnews.com) എൽ എസ് എസ് പരീക്ഷയ്ക്ക് സൗജന്യ പരിശീലനം നടത്തിവരുന്ന കുട്ടിക്കൂട്ടം വാട്സ്ആപ്പ് കൂട്ടായ്മയുടെ അഞ്ചാം വാർഷിക ആഘോഷത്തോടനു ബന്ധിച്ച് ജനുവരി 5ന് എൽ എസ് എസ്, യു എസ് എസ് ഏകദിന സെമിനാർ നടത്തുന്നു.
ബാലുശ്ശേരി ഗ്രീൻ അറീനയിൽ വെച്ച് നടക്കുന്ന പരിശീലന പരിപാടി ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.
രൂപലേഖ കൊമ്പിലാട് ഉദ്ഘാടനം ചെയ്യും. സൈലം വിദ്യാഭ്യാസ ശൃംഖലയിലെ വിദഗ്ധ പരിശീലകർ പങ്കെടുക്കുന്ന ക്ലാസുകൾ പൂർണ്ണമായും സൗജന്യമാണ്.
944700576( വാട്സ്ആപ്പ് ) എന്ന നമ്പറിൽ ബന്ധപ്പെട്ടാൽ വിശദ വിവരങ്ങൾ ലഭ്യമാകും
#Freetraining #LSS #USS