നന്തി ബസാർ : (kozhikode.truevisionnews.com) മദ്യമുൾപ്പെടെയുള്ള ലഹരിവ്യാപനത്തിനെതിരെ മതനേതാക്കൾ രംഗത്തിന്നണമെന്ന് മദ്യനിരോധനസമിതി സംസ്ഥാനാധ്യക്ഷൻ ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ അഭിപ്രായപ്പെട്ടു.
ലഹരി നിർമാർജന സമിതി കൊയിലാണ്ടി മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്മൂലം അനുയായികൾ ലഹരി വിരുദ്ധ പോരാട്ടത്തിനിറങ്ങുകയും അവരൊന്നും ലഹരിയിൽ പെടാതെ രക്ഷപ്പെടുകയും ചെയ്യുമെന്ന് അദ്ദേഹം വിശദമാക്കി.
അബ്ബാസ് തങ്ങൾ നന്തിയുടെ അധ്യക്ഷതയിൽ സഹദ് പുറക്കാട് സ്വാഗതം പറഞ്ഞു.
എൽ എൻ എസ് സംസ്ഥാന സീനിയർ വൈസ് പ്രസിഡൻ്റ് കെ.പി ഇമ്പിച്ചി മമ്മു ഹാജി മുഖ്യ പ്രഭാഷണം നടത്തി.
ഹുസ്സൈൻ കമ്മന, ലത്തീഫ് കവലാട് ,റഷീദ് മണ്ടോളി, സജ്ന പിരിശത്തിൽ, സുജല ചെത്തിൽ, നിയാസ് കൊയിലാണ്ടി, കെ.വി.മുഹമ്മദലി ,ആസിയ എം, ഹംസ കൊല്ലം, ഷറഫുദ്ദീൻ എം.സി. എന്നിവർ പ്രസംഗിച്ചു.
ടി. മുഹമ്മദ് ഷാഫി നന്ദിയും പറഞ്ഞു.
#Religious #leaders #should #forward #against #drug #addiction #IyyacheryKunhikrishnan