നന്തി ബസാർ : (kozhikode.truevisionnews.com) എക്സ് -ഡി.പി വേൾഡ് ദുബൈ ജബൽ അലിയിലെ മലബാർ ഏരിയയിലെ സ്റ്റാഫുകൾ പുറക്കാട് അകലാ പുഴ റോയൽ ഹൗസ് ബോട്ടിൽ കുടുബസമേതം ഒത്ത് കൂടി.
പതിനായിരകണക്കിന് കണ്ടെയിനറുകളുമായി വരുന്ന കണ്ടെയിനർ മദർ വെസലുകളെയും അമ്പര ചുമ്പികളായ കാർഗോ ഷിപ്പുകളെയും ഹാൻ്റിൽ ചെയ്ത വിവിധ തസ്തികളിൽ ജോലി ചെയ്തവർ ഏല്ലാം ഒരുമിച്ച് കൂടി ആട്ടവും പാട്ടുമായി താമാശകൾ പറഞ്ഞ് പൊട്ടിച്ചിരിച്ച് ആഘോഷമാക്കി ഒത്ത് ചേരൽ.
ചടങ്ങ് അസീസ് മുറിച്ചാണ്ടി ഹമീദ് എൻ. സി മുസ്തഫ അമാന കോഡിനേറ്റ് ചെയ്തു. ഹംസ തീരൂർ, കുഞ്ഞമ്മദ് മലയിൽ, ഭരതൻ കോഴിക്കോട് സുന്ദരൻ പാലക്കാട് ഗംഗാദരൻ കൊയിലാണ്ടി എന്നിവരെ സദസ്സ് ആദരിച്ചു.
റഫീക്ക് മലപ്പുറം,നാസർ ബലൂർ മാഹി, റസാക്ക് തൃശൂർ, രമ്പാക്ക് പയ്യോളി, രമേശ് പട്ടാമ്പി, ജയപ്രകാശ് പാലക്കാട്, റഫീക്ക് പട്ടാമ്പി, യൂസഫ് ചാവക്കാട്, സുലൈമാൻ രണ്ടത്താണി, ഉമ്മർ റിയാസ് സലാം മലയിൽ, റഷീദ് കണ്ണൂർ, അബ്ദുള്ള കുട്ടി മലപ്പുറം, റിയാസ് കുന്ദമംഗലം, ഉമ്മർ, ശംസു തുടങ്ങിയവർ നേതൃത്ത്വം നൽകി.
രാവിലെ പതിനൊന്ന് മണിക്ക് തുടങ്ങിയ പരിപാടി വൈകീട്ട് അഞ്ച് വരെ നീണ്ട് നിന്നു. അടുത്ത വർഷം മറ്റൊരിടത്ത് ഒരുമിച്ച് കൂടാൻ ദൈവം സഹായിക്കട്ടെ എന്ന പ്രാർത്ഥനയോടെയവർ പിരിഞ്ഞു.
#came #together #family #refresh #memories