---
title: "#Mussakkoyamaster | ജീവിതം പൊതു പ്രവർത്തനത്തിന് മാറ്റിവെച്ച മൂസ്സക്കോയ മാസ്റ്റർ"
english_title: "#Mussakkoyamaster #who #devoted #life #publicwork"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/245711/mussakkoyamaster-who-devoted-life-publicwork"
published_at: "2024-10-28T13:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671f4544bbc7e_uyt.jpg"
keywords: []
---

# #Mussakkoyamaster | ജീവിതം പൊതു പ്രവർത്തനത്തിന് മാറ്റിവെച്ച മൂസ്സക്കോയ മാസ്റ്റർ

> **Lead Summary:** **പൂനൂർ: [ **പൂനത്ത് യു.പി.സ്കൂളിൽ അധ്യാപകനായി കാൽ നൂറ്റാണ്ടിലേറെസേവനം ചെയ്ത മൂസക്കോയ മാസ്റ്റർ പൂനത്ത് സ്ഥിര താമസമാക്കുകയും ആനാടിന്റെ പൊതു പ്രവർത്തനങ്ങളുടെ നട്ടെല്ലായി ആ ഗ്രാമത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പ്രിയപ്പെട്ട മാഷായി മാറുകയായിരുന്നു.

## Article Content

**പൂനൂർ: [ **പൂനത്ത് യു.പി.സ്കൂളിൽ അധ്യാപകനായി കാൽ നൂറ്റാണ്ടിലേറെസേവനം ചെയ്ത മൂസക്കോയ മാസ്റ്റർ പൂനത്ത് സ്ഥിര താമസമാക്കുകയും ആനാടിന്റെ പൊതു പ്രവർത്തനങ്ങളുടെ നട്ടെല്ലായി ആ ഗ്രാമത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പ്രിയപ്പെട്ട മാഷായി മാറുകയായിരുന്നു.

തീർത്തും പൊതു പ്രവർത്തനത്തിന് മാറ്റിവെച്ചതായിരുന്നു മൂസ്സക്കോയ മാസ്റ്ററുടെ ജീവിതം.

അദ്ദേഹത്തിൻ്റെ വിയോഗം ഏറെ വേദനയോടെയാണ് നാടറിഞ്ഞത്.

പൂനത്ത് ശാഖ മുസ്ലീം ലീഗ് പ്രസിഡന്റ്, മുസ്ലീം റിലീഫ് കമ്മിറ്റിയുടെ സ്ഥാപകനും ദീർഘകാല പ്രസിഡന്റ്, പൂനത്ത് മഹല്ല് കമ്മിറ്റിയുടെ ട്രഷറർ, പൂനത്ത് സ്കൂളിന്റെ എല്ലാമെല്ലാമായി മൂസ്സക്കോയ മാസ്റ്റർ പ്രവർത്തിച്ചു, അധ്യാപക സേവന രംഗത്ത് നിന്ന് വിരമിച്ച ശേഷമാണ് കുടുംബത്തോടൊപ്പം താമസിക്കാനായി ജന്മനാടായ പൂനൂർ കോളിക്കലിലേക്ക് തമാസം മാറിയത്.

കട്ടിപ്പാറ പഞ്ചായത്ത്‌ മുസ്‌ലിം ലീഗ് ട്രഷറർ, കോളിക്കൽ വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ്, കോളിക്കൽ മഹല്ല് പ്രസിഡന്റ്‌, വൈസ് പ്രസിഡന്റ്‌ സ്ഥാനങ്ങൾ വഹിച്ചു.

കഴിഞ്ഞ ദിവസം നെഞ്ച് വേദനയെത്തുടർന്നു പൂനൂർ ഹോസ്പിറ്റലിലും, പിന്നീട് ഇഖ്റ ഹോസ്പിറ്റലിലേക്കും മാറ്റി ഇന്ന് പുലർച്ചെ കോഴിക്കോട് ഇഖ്റ ഹോസ്പിറ്റലിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്.

പൂനൂർ കക്കാട്ടുമ്മൽ പരേതനായ മുഹമ്മദ് എന്നവരുടെ മകൾ റുഖിയ്യയാണ് ഭാര്യ കൊടുവള്ളി മണ്ഡലം മുസ്ലിം യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് ഷാഫി സഖറിയയാണ്

മകൻ. മറ്റു മക്കൾ : ജൗഹറ, മാജിത, ഉമൈന, മരുമക്കൾ: അബ്ദുൾമജീദ് എളേടത്ത്, മുഹമ്മദ്, അഷ്റഫ്.

മയ്യത്ത് നിസ്കാരം ഇന്ന് (28/10/24) 2:30 pm ന് കോളിക്കൽ ജുമാ മസ്ജിദിൽ

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/245711/mussakkoyamaster-who-devoted-life-publicwork)