കോഴിക്കോട് : (kozhikode.truevisionnews.com) സിനിമ,സീരിയൽ, നാടക, ഷോർട്ട് ഫിലിം താരങ്ങളുടെ സംഘടനയായ ഫിലമെന്റിന്റെ ഇത്തവണത്തെ പ്രതിഭാ പുരസ്ക്കാരത്തിന് കോഴിക്കോട് നിന്നും റിജീഷ് ഉണ്ണികൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടു.
തിരുവനന്തപുരം തൈക്കാട് ഭാരത് ഭവനിൽ നടന്ന ചടങ്ങിൽ പന്ന്യൻ രവീന്ദ്രൻ റിജീഷിന് പുരസ്‌കാരം സമർപ്പിച്ചു. 20 വർഷത്തോളമായി കലാജീവിതത്തിന്റെ യാത്രയിലാണ് റിജീഷ് ഉണ്ണികൃഷ്ണൻ.
മണിരത്നത്തിന്റെ സംവിധാനത്തിൽ കണ്ണത്തിൽ മുത്തുട്ടാൽ ഉൾപ്പെടെ പത്തോളം സിനിമകളിലും, റിജീഷ് ഉണ്ണികൃഷ്ണൻ തന്നെ സംവിധാനം ചെയ്ത റൂബി അടക്കം ഏഴോളം ഷോർട്ട് ഫിലിമിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.
റിജീഷ് ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത രണ്ട് ആൽബങ്ങൾ ഇത്തവണത്തെ സൗത്ത് ഇന്ത്യൻ സിനിമാ ടെലിവിഷൻ അക്കാദമിയുടെ അവാർഡ് നേടിയിട്ടുണ്ട്.
മികച്ച മ്യൂസിക്കൽ ആൽബത്തിന് ഗസൽ നില അവാർഡ് നേടിയപ്പോൾ കൊയക്കാടിന്റെ വശ്യമനോഹാര്യത സ്ക്രീനിൽ പകർത്തിയ കൺമഷി എന്ന മ്യൂസിക് വീഡിയോ എക്സലെൻസ് അവാർഡ് സ്വന്തമാക്കി.
റിജീഷ് ഉണ്ണികൃഷ്ണന്റെ സംവിധാനത്തിൽ ഇനി വരാനിരിക്കുന്നത്. തകർന്നു പോകുന്ന കുടുബ ബന്ധത്തിന്റെ കഥ പറയുന്ന “അന്യനും ” .
ഓട്ടോ ഡ്രൈവറുടെ പ്രണയത്തിന്റെ കഥ പറയുന്ന “ആദ്യാനുരാഗവും”. പിന്നെ മരണ വീട്ടിലെ രസകാഴ്ച്ചയൊരുക്കുന്ന “മരണോത്സവം” എന്ന ഷോർട്ട് ഫിലിമുമാണ്
ഉണ്ണികൃഷ്ണന്റെയും (സിനിമ നാടക നടൻ ) ബേബി യുടെയും മകനാണ്. ഭാര്യ : ഹരിപ്രിയ, മകൻ :ദേവനന്ദൻ
#Filament #talent #award #RijeeshUnnikrishnan #Ullieri