---
title: "#TakeOff  | കായണ്ണ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ എൻഎസ്എസ് ദ്വിദിന സഹവാസ ക്യാമ്പ് ടേക്ക് ഓഫ് സമാപിച്ചു"
english_title: "#Kayanna #GovtHigherSecondarySchool #NSS #TwoDay #Sahavasa #Camp #TakeOff #concluded"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/245716/kayanna-govthighersecondaryschool-nss-twoday-sahavasa-camp-takeoff-concluded"
published_at: "2024-10-28T13:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671f479335d63_fdg.jpg"
keywords: []
---

# #TakeOff  | കായണ്ണ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ എൻഎസ്എസ് ദ്വിദിന സഹവാസ ക്യാമ്പ് ടേക്ക് ഓഫ് സമാപിച്ചു

> **Lead Summary:** കായണ്ണ: കായണ്ണ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ ദ്വിദിന സഹവാസ ക്യാമ്പ് -ടേക്ക് ഓഫ് സമാപിച്ചു.

## Article Content

കായണ്ണ: കായണ്ണ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ ദ്വിദിന സഹവാസ ക്യാമ്പ് -ടേക്ക് ഓഫ് സമാപിച്ചു.

കായണ്ണ ഗ്രാമപഞ്ചായത്ത് മെമ്പർ പി കെ ഷിജു ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ടി.ജെ പുഷ്പവല്ലി അധ്യക്ഷത വഹിച്ചു. നാഷണൽ സർവീസ് സ്കീം റീജ്യണൽ പ്രോഗ്രാം കോർഡിനേറ്റർ എസ് ശ്രീചിത്ത് മുഖ്യാതിഥിയായി. പേരാമ്പ്ര ക്ലസ്റ്റർ കോർഡിനേറ്റർ സി കെ ജയരാജൻ മുഖ്യപ്രഭാഷണം നടത്തി.

വളണ്ടിയർ ഡയറി വിതരണോദ്ഘാടനം വടകര ക്ലസ്റ്റർ കോർഡിനേറ്റർ കെ ഷാജി നിർവഹിച്ചു.

പ്രോഗ്രാം ഓഫീസർ ഡോ. എം എം സുബീഷ്, പ്രജീഷ് തത്തോത്ത്, റഷീദ് പുത്തൻപുര, വി എം. ജഗദൻ, ഡോ. ശ്രീലു ശ്രീപദി, ജിൻസി പീറ്റർ, ടി.ജെ പുഷ്പാകരൻ, അഞ്ജു അരവിന്ദ്,

ആര്യ ലക്ഷ്മി, ആര്യ സുരേഷ്, വളണ്ടിയർ ലീഡർമാരായ പാർവണ, അമൽജിത്ത് എന്നിവർ സംസാരിച്ചു.

നേതൃത്വ പരിശീലനം, നൈപുണ്യ വികസനം, യോഗ എന്നിവയിൽ വിദഗ്ധരുടെ ക്ലാസുകൾ ക്യാമ്പിന്റെ ഭാഗമായി നടന്നു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/245716/kayanna-govthighersecondaryschool-nss-twoday-sahavasa-camp-takeoff-concluded)