കോഴക്കോട് : (kozhikode.truevisionnews.com) ഹിന്ദി കോളേജിന്റെ 1986 - 1988 ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ ഫോക് ലോർ അവാർഡ് ജേതാവും കേരള മാപ്പിള കലാ അക്കാദമി ദേശീയജനറൽ സെക്രട്ടറിയുമായ കുന്ദമംഗലം സി കെ ആലിക്കുട്ടിയെ 38വർണങ്ങളിലുള്ള പൊന്നാടയും, ഷീൽഡുകളും, സർട്ടിഫിക്കറ്റുകളും നൽകി ആദരിച്ചു.
കോഴിക്കോട് - തളി ഹിന്ദി മഹാവിദ്യാലയത്തിലെ 1986 - 1988 ബാച്ചിലെ പൂർവ്വ സഹപാടികളുടെ 38 ആം വാർഷികാഘോഷം ചെയർമാൻ കുന്ദമംഗലം സി കെ ആലിക്കുട്ടി ഉൽഘാടനം ചെയ്തു പ്രസിഡണ്ട് പങ്കജാക്ഷൻ മൊകവൂർ അദ്ധ്യക്ഷനും സത്യൻ എലത്തൂർ മുഖ്യാതിഥിയുമായി.
ചടങ്ങിൽ ഫോക് ലോർ അവാർഡ് ജേതാവ് കുന്ദമംഗലം സി കെ ആലിക്കുട്ടിയെ 38 വർങ്ങളുള്ള പൊന്നാടകളും ഷീൽഡുകളും സർട്ടിഫിക്കറ്റുകളും നൽകി ചെയർ പേഴ്സൺ കാരന്തൂർ ബേബി ഗിരിജയുടെ സാന്നിദ്ധ്യത്തിൽ ആദരിച്ചു.
കലാ വിഭാഗം ഹിന്ദി പദ്യംചൊല്ലലിൽ അശോകൻ തിക്കോടി ഒന്നാം സ്ഥാനവും രവികുമാർ കൊണ്ടോട്ടി രണ്ടാം സ്ഥാനവും ബാലൻ അരിക്കുളം മൂന്നാം സ്ഥാനവും നേടി ഹിന്ദി ഗാനമത്സരത്തിൽ പ്രേമരാജൻ ഐക്കരപ്പടി ഒന്നാം സ്ഥാനവും രത്നാകരൻ കടലുണ്ടി രണ്ടാം സ്ഥാനവും ചെന്താമരാക്ഷൻ വടകര മൂന്നാം സ്ഥാനവും നേടി വനിതാ വിഭാഗത്തിൽ അനിത കെ ഒന്നാം സ്ഥാനവും ഗീത എരഞ്ഞിക്കൽ രണ്ടാം സ്ഥാനവും ഗിരിജ പി നായർ മൂന്നാം സ്ഥാനവും നേടി.
ഹിന്ദി സിനിമാ ഗാന മൽസരത്തിൽ മുരളി പൂക്കാട് ഒന്നാം സ്ഥാനവും നസീർ കൊട്ടോട്ടി രണ്ടാം സ്ഥാനവും സന്തോഷ് കുരുവട്ടൂർ മൂന്നാം സ്ഥാനവും നേടി.
സംഘഗാനമൽസരത്തിൽ അശോകൻ പിലാശ്ശേരി ടീം ഒന്നാം സ്ഥാനവും ബാബു മോരിക്കര ടീം രണ്ടാം സ്ഥാനവും ബഷീർ വടകര ടീം മൂന്നാം സ്ഥാനവും നേടി ദേശഭക്തിഗാനമൽ സരത്തിൽ ഗോപിനാഥൻ പിലാശ്ശേരി ടീംഒന്നാം സ്ഥാനവും ശശി മോരിക്കര ടീം രണ്ടാം സ്ഥാനവും ലീന ടിവി എലത്തൂർ ടീം മൂന്നാം സ്ഥാനവും നേടി.
ദേശീയ ഗാനമൽസരത്തിൽ വിജയകൃഷ്ണൻ അത്തോളി ഒന്നാം സ്ഥാനവും ഷീബ ഫറോക്ക് ടീം രണ്ടാം സ്ഥാനവും സാവിത്രി തൃശൂർ ടീം മൂന്നാം സ്ഥാനവും നേടി.
വനിതാ വിഭാഗം കസേര കളിയിൽ ഷീല വളയനാട് ഒന്നാം സ്ഥാനവും സംഗീത കോവൂർ രണ്ടാം സ്ഥാനവും പുഷ്പലത മേപ്പയൂർ മൂന്നാം സ്ഥാനവും നേടി, പുരുഷ വിഭാഗത്തിൽ കുന്ദമംഗലം സി കെ ആലിക്കുട്ടി ഒന്നാം സ്ഥാനവും പങ്കജാക്ഷൻ മൊകവൂർ രണ്ടാം സ്ഥാനവും സത്യൻ എലത്തൂർ മൂന്നാം സ്ഥാനവും നേടി പുതിയ ഇനമായ സ്റ്റേജ് പന്ത് കളിമൽസരത്തിൽ അശോക ൻ തിക്കോടി ഒന്നാം സ്ഥാനവും രവികുമാർ കണ്ടോട്ടി രണ്ടാം സ്ഥാനവും വിജയകൃഷ്ണൻ മൈസൂർ മൂന്നാം സ്ഥാനവും നേടി.
സംഗമത്തിൽ എത്താത്ത സഹപാടികളെ കണ്ടെത്തി 2025 സംപ്തംബർ 14 ഹിന്ദി ദിനത്തിൽ അടുത്ത വാർഷികാഘോഷം അതിവിപുലമായി നടത്താനും 8281675915=9539575 915 നമ്പറിൽ എത്തിചേരാത്തവർ ബന്ധപ്പെടാനും കൺവീനർ അറിയിച്ചു.
#Tribute #CKAlikutty #BatchAlumniConvocation #ThaliHindiMahavidyalaya #felicitates #FolkLoreAwardWinner