#CKAlikutty | സി കെ ആലിക്കുട്ടിക്ക് ആദരം; തളി ഹിന്ദി മഹാവിദ്യാലയത്തിലെ 1986 - 1988 ബാച്ച്‌ പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ ഫോക് ലോർ അവാർഡ് ജേതാവിനെ ആദരിച്ചു

#CKAlikutty | സി കെ ആലിക്കുട്ടിക്ക് ആദരം; തളി ഹിന്ദി മഹാവിദ്യാലയത്തിലെ 1986 - 1988 ബാച്ച്‌ പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ ഫോക് ലോർ അവാർഡ് ജേതാവിനെ ആദരിച്ചു
Oct 27, 2024 04:53 PM | By VIPIN P V

കോഴക്കോട് : (kozhikode.truevisionnews.com) ഹിന്ദി കോളേജിന്റെ 1986 - 1988 ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ ഫോക് ലോർ അവാർഡ് ജേതാവും കേരള മാപ്പിള കലാ അക്കാദമി ദേശീയജനറൽ സെക്രട്ടറിയുമായ കുന്ദമംഗലം സി കെ ആലിക്കുട്ടിയെ 38വർണങ്ങളിലുള്ള പൊന്നാടയും, ഷീൽഡുകളും, സർട്ടിഫിക്കറ്റുകളും നൽകി ആദരിച്ചു.

കോഴിക്കോട് - തളി ഹിന്ദി മഹാവിദ്യാലയത്തിലെ 1986 - 1988 ബാച്ചിലെ പൂർവ്വ സഹപാടികളുടെ 38 ആം വാർഷികാഘോഷം ചെയർമാൻ കുന്ദമംഗലം സി കെ ആലിക്കുട്ടി ഉൽഘാടനം ചെയ്തു പ്രസിഡണ്ട് പങ്കജാക്ഷൻ മൊകവൂർ അദ്ധ്യക്ഷനും സത്യൻ എലത്തൂർ മുഖ്യാതിഥിയുമായി.


ചടങ്ങിൽ ഫോക് ലോർ അവാർഡ് ജേതാവ് കുന്ദമംഗലം സി കെ ആലിക്കുട്ടിയെ 38 വർങ്ങളുള്ള പൊന്നാടകളും ഷീൽഡുകളും സർട്ടിഫിക്കറ്റുകളും നൽകി ചെയർ പേഴ്സൺ കാരന്തൂർ ബേബി ഗിരിജയുടെ സാന്നിദ്ധ്യത്തിൽ ആദരിച്ചു.

കലാ വിഭാഗം ഹിന്ദി പദ്യംചൊല്ലലിൽ അശോകൻ തിക്കോടി ഒന്നാം സ്ഥാനവും രവികുമാർ കൊണ്ടോട്ടി രണ്ടാം സ്ഥാനവും ബാലൻ അരിക്കുളം മൂന്നാം സ്ഥാനവും നേടി ഹിന്ദി ഗാനമത്സരത്തിൽ പ്രേമരാജൻ ഐക്കരപ്പടി ഒന്നാം സ്ഥാനവും രത്നാകരൻ കടലുണ്ടി രണ്ടാം സ്ഥാനവും ചെന്താമരാക്ഷൻ വടകര മൂന്നാം സ്ഥാനവും നേടി വനിതാ വിഭാഗത്തിൽ അനിത കെ ഒന്നാം സ്ഥാനവും ഗീത എരഞ്ഞിക്കൽ രണ്ടാം സ്ഥാനവും ഗിരിജ പി നായർ മൂന്നാം സ്ഥാനവും നേടി.

ഹിന്ദി സിനിമാ ഗാന മൽസരത്തിൽ മുരളി പൂക്കാട് ഒന്നാം സ്ഥാനവും നസീർ കൊട്ടോട്ടി രണ്ടാം സ്ഥാനവും സന്തോഷ് കുരുവട്ടൂർ മൂന്നാം സ്ഥാനവും നേടി.

സംഘഗാനമൽസരത്തിൽ അശോകൻ പിലാശ്ശേരി ടീം ഒന്നാം സ്ഥാനവും ബാബു മോരിക്കര ടീം രണ്ടാം സ്ഥാനവും ബഷീർ വടകര ടീം മൂന്നാം സ്ഥാനവും നേടി ദേശഭക്തിഗാനമൽ സരത്തിൽ ഗോപിനാഥൻ പിലാശ്ശേരി ടീംഒന്നാം സ്ഥാനവും ശശി മോരിക്കര ടീം രണ്ടാം സ്ഥാനവും ലീന ടിവി എലത്തൂർ ടീം മൂന്നാം സ്ഥാനവും നേടി.

ദേശീയ ഗാനമൽസരത്തിൽ വിജയകൃഷ്ണൻ അത്തോളി ഒന്നാം സ്ഥാനവും ഷീബ ഫറോക്ക് ടീം രണ്ടാം സ്ഥാനവും സാവിത്രി തൃശൂർ ടീം മൂന്നാം സ്ഥാനവും നേടി.


വനിതാ വിഭാഗം കസേര കളിയിൽ ഷീല വളയനാട് ഒന്നാം സ്ഥാനവും സംഗീത കോവൂർ രണ്ടാം സ്ഥാനവും പുഷ്പലത മേപ്പയൂർ മൂന്നാം സ്ഥാനവും നേടി, പുരുഷ വിഭാഗത്തിൽ കുന്ദമംഗലം സി കെ ആലിക്കുട്ടി ഒന്നാം സ്ഥാനവും പങ്കജാക്ഷൻ മൊകവൂർ രണ്ടാം സ്ഥാനവും സത്യൻ എലത്തൂർ മൂന്നാം സ്ഥാനവും നേടി പുതിയ ഇനമായ സ്റ്റേജ് പന്ത് കളിമൽസരത്തിൽ അശോക ൻ തിക്കോടി ഒന്നാം സ്ഥാനവും രവികുമാർ കണ്ടോട്ടി രണ്ടാം സ്ഥാനവും വിജയകൃഷ്ണൻ മൈസൂർ മൂന്നാം സ്ഥാനവും നേടി.

സംഗമത്തിൽ എത്താത്ത സഹപാടികളെ കണ്ടെത്തി 2025 സംപ്തംബർ 14 ഹിന്ദി ദിനത്തിൽ അടുത്ത വാർഷികാഘോഷം അതിവിപുലമായി നടത്താനും 8281675915=9539575 915 നമ്പറിൽ എത്തിചേരാത്തവർ ബന്ധപ്പെടാനും കൺവീനർ അറിയിച്ചു.

#Tribute #CKAlikutty #BatchAlumniConvocation #ThaliHindiMahavidyalaya #felicitates #FolkLoreAwardWinner

Next TV

Related Stories
#libraryactivity | വായനശാല പ്രവർത്തനം; കൊയിലാണ്ടി സാംസ്കാരിക നിലയത്തിൽ ലൈബ്രറി സെക്രട്ടറിമാരുടെ യോഗം ചേർന്നു

Oct 27, 2024 08:25 PM

#libraryactivity | വായനശാല പ്രവർത്തനം; കൊയിലാണ്ടി സാംസ്കാരിക നിലയത്തിൽ ലൈബ്രറി സെക്രട്ടറിമാരുടെ യോഗം ചേർന്നു

താലൂക്ക് വൈസ് പ്രസിഡണ്ട് കെ.പി. രാധാകൃഷ്ണൻ അധ്യക്ഷതവഹിച്ചു. താലൂക്ക് സിക്രട്ടറി കെ.വി. രാജൻ കമ്മിറ്റി അംഗം എൻ വി ബാലൻ എന്നിവർ...

Read More >>
#SudhiKozhikode | സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവ് സുധി കോഴിക്കോടിനെ അനുമോദിച്ചു

Oct 27, 2024 08:06 PM

#SudhiKozhikode | സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവ് സുധി കോഴിക്കോടിനെ അനുമോദിച്ചു

എം. കെ. രവി വര്‍മ്മ, ഹരീന്ദ്രനാഥ് ഇയ്യാട്, ഡോ.ഷിബു ബി, കേശവന്‍ കോപ്പറ്റ, ഡോ. ജ്യോതിരാജ്, ജിനേഷ് കോവിലകം, കെ. ശിവദാസ്, ജ്യോതി അനൂപ് എന്നിവര്‍...

Read More >>
#RijeeshUnnikrishnan | ഉള്ളിയേരി സ്വദേശി റിജീഷ് ഉണ്ണികൃഷ്ണന് ഫിലമെന്റ് പ്രതിഭാ പുരസ്ക്കാരം

Oct 27, 2024 08:02 PM

#RijeeshUnnikrishnan | ഉള്ളിയേരി സ്വദേശി റിജീഷ് ഉണ്ണികൃഷ്ണന് ഫിലമെന്റ് പ്രതിഭാ പുരസ്ക്കാരം

റിജീഷ് ഉണ്ണികൃഷ്ണന്റെ സംവിധാനത്തിൽ ഇനി വരാനിരിക്കുന്നത്. തകർന്നു പോകുന്ന കുടുബ ബന്ധത്തിന്റെ കഥ പറയുന്ന “അന്യനും ”...

Read More >>
#Siasco | സിയസ്കോ അഭയം പദ്ധതി: രണ്ട് വീടിന്റെ തറയിടൽ കർമ്മം നടത്തി

Oct 27, 2024 05:11 PM

#Siasco | സിയസ്കോ അഭയം പദ്ധതി: രണ്ട് വീടിന്റെ തറയിടൽ കർമ്മം നടത്തി

ജനകിയ കമ്മിറ്റി ചെയർമാനും കോർപ്പറേഷൻ സ്ഥിരം സമിതി അധ്യക്ഷനുമായ പി. ദിവാകരൻ, സിയസ് കൊ പ്രസിഡണ്ട് സി.ബി.വി. സിദ്ധീഖ് എന്നിവർ രണ്ട് ചടങ്ങുകളിലായി...

Read More >>
#MVShreyamsKumar | പരിമിതി എന്നത് നമ്മൾ തന്നെ സൃഷ്ടിക്കുന്ന മതിൽക്കെട്ട്; പാർട്ടികളിൽ വനിതകൾക്ക് പ്രാധാന്യം നൽകേണ്ടത് പാർട്ടിയുടെ കടമ - എം.വി. ശ്രേയാംസ് കുമാർ

Oct 27, 2024 02:16 PM

#MVShreyamsKumar | പരിമിതി എന്നത് നമ്മൾ തന്നെ സൃഷ്ടിക്കുന്ന മതിൽക്കെട്ട്; പാർട്ടികളിൽ വനിതകൾക്ക് പ്രാധാന്യം നൽകേണ്ടത് പാർട്ടിയുടെ കടമ - എം.വി. ശ്രേയാംസ് കുമാർ

‘സ്ത്രീശാക്തീകരണം’ എന്ന വിഷയത്തിൽ അഡ്വ: സുജാത വർമ്മ ക്ലാസെടുത്തു .സുമ തൈക്കണ്ടി, ഷീബ ശ്രീധരൻ, വി. ബിന്ദു എന്നിവർ...

Read More >>
#BalusseryUpajillaSchoolArtFestival | ബാലുശ്ശേരി ഉപജില്ല സ്‌കൂള്‍ കലോത്സവത്തിന് തിങ്കളാഴ്ച പൂനൂര്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കമാകും

Oct 27, 2024 11:30 AM

#BalusseryUpajillaSchoolArtFestival | ബാലുശ്ശേരി ഉപജില്ല സ്‌കൂള്‍ കലോത്സവത്തിന് തിങ്കളാഴ്ച പൂനൂര്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കമാകും

ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ഏറാടിയില്‍ അധ്യക്ഷത വഹിക്കും. ഉദ്ഘാടന ചടങ്ങില്‍ പൂനൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ...

Read More >>
Top Stories










Entertainment News