കൊയിലാണ്ടി: (kozhikode.truevisionnews.com) വായനശാലകളുടെ ദൈനംദിന പ്രവർത്തനം പരിശോധിച്ച് ഗ്രേഡ് തീരുമാനിക്കാനുള്ള പരിശോധന ഉടൻ ആരംഭിക്കുമെന്നും പരിശോധനക്കാവശ്യമായ ഒരുക്കങ്ങൾ ലൈബ്രറി നടത്തണമെന്നും കൊയിലാണ്ടി സാംസ്കാരിക നിലയത്തിൽ ചേർന്ന ലൈബ്രറി സെക്രട്ടറിമാരുടെ യോഗത്തിൽ ജില്ലാ ലൈബ്രറി കൌൺസിൽ പ്രസിഡണ്ട് ഡോ. കെ. ദിനേശൻ അഭ്യർത്ഥിച്ചു.
ലൈബ്രറികളിൽ ബാലവേദി, യുവവേദി വനിതാ വേദി വയോജന വേദി തുടങ്ങിയവ രൂപീകരിച്ച് ഒരു പ്രദേശത്തെ ജാതി-മത രാഷ്ട്രീയ വ്യത്യാസമന്യേ മുഴുവൻ ജനങ്ങളുടെയും പൊതു ഇടങ്ങളായി മാറ്റാൻ ലൈബ്രറി പ്രവർത്തകർ ശ്രദ്ധിക്കണമെന്നും,
ഒക്ടോബർ 30, 31, നവമ്പർ 1 തീയ്യതികളിൽ നടക്കുന്ന പുസ്തകോത്സവം വിജയിപ്പിക്കുവാനും ലൈബ്രറികളിലെ ഡിജിറ്റലൈസേഷൻ പ്രവർത്തനം ഉടൻ പൂർത്തിയാക്കാനും പ്രസിഡണ്ട് അഭ്യർത്ഥിച്ചു.
താലൂക്ക് വൈസ് പ്രസിഡണ്ട് കെ.പി. രാധാകൃഷ്ണൻ അധ്യക്ഷതവഹിച്ചു. താലൂക്ക് സിക്രട്ടറി കെ.വി. രാജൻ കമ്മിറ്റി അംഗം എൻ വി ബാലൻ എന്നിവർ സംസാരിച്ചു
#library activity #meeting #library #secretaries #held #KoilandiCulturalCenter