തിക്കോടി: (kozhikode.truevisionnews.com) പാർട്ടികളിൽ വനിതകൾക്ക് പ്രാധാന്യം നൽകേണ്ടത് പാർട്ടിയുടെ കടമയാണെന്നും ഇതിൽ സ്ത്രീകൾക്ക് പരിമിതികളില്ലേ എന്ന് ചോദിക്കുന്നത് ചോദിക്കുന്ന ആളിന്റെ മനസ്സിൻറെ ചിന്തയുടെ പ്രതിഫലനമാണെന്നും, പരിമിതി എന്നത് നമ്മൾ തന്നെ സൃഷ്ടിക്കുന്ന മതിൽക്കെട്ടാണെന്നും ആർ .ജെ .ഡി .സംസ്ഥാന പ്രസിഡൻ്റ് എം.വി. ശ്രേയാംസ് കുമാർ പറഞ്ഞു.
രാഷ്ട്രീയ മഹിളാ ജനതാദൾ ജില്ലാ ക്യാമ്പ് , പുറക്കാട് അകലാപ്പുഴ ലെയ്ക് വ്യു റിസോർട്ടിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തിൽ മാറ്റങ്ങൾ വരേണ്ടത് അവനവനിൽ നിന്നാണ്. നമ്മൾ മാറാതെ മറ്റുള്ളവരെ മാറ്റുക എന്നത് മിഥ്യയാണ്. സമൂഹനീതിയെ പറ്റി സംസാരിക്കുമ്പോൾ ആദ്യം അതിനോട് നീതിപുലർത്തേണ്ടത് സംസാരിക്കുന്നവരാണ്.
ആരെങ്കിലും ശക്തമായി പറഞ്ഞാലേ മാറ്റം വരുകയുള്ളൂ. പലപ്പോഴും വനിതകൾക്ക് പാർട്ടികളിലും മറ്റു ഘടകങ്ങളിലും പ്രാധാന്യം കിട്ടാത്ത അവസ്ഥ ഉണ്ട്.
ഇന്നത്തെ സാഹചര്യത്തിൽ സ്ത്രീകൾ ശക്തമായി പോരാടിയാൽ മാത്രമേ മുന്നോട്ടുവരാനാവൂ അല്ലാതെ പരവതാനി ആരും വിരിച്ചു തരില്ല.
സമൂഹത്തിൻറെ മനസ്സ് അതിന് പാകപ്പെട്ടിട്ടില്ലെന്നും അതിന് സ്ത്രീകൾ തന്നെ മുന്നോട്ടു വരണമെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിൽ തുല്യമായ അവകാശം എല്ലാവർക്കും വേണം. അതിനുവേണ്ടി പോരാടിയത് ഈ പ്രസ്ഥാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഷ്ട്രീയ മഹിളാ ജനതാദൾ ജില്ലാ പ്രസിഡൻ്റ് പി.സി. നിഷാകുമാരി അധ്യക്ഷയായി. ആർ. ജെ. ഡി. ജില്ലാ പ്രസിഡൻ്റ് എം. കെ. ഭാസ്കരൻ മുഖ്യപ്രഭാഷണം നടത്തി .സംസ്ഥാന വൈ. പ്രസിഡൻ്റ് ഇ .പി .ദാമോദരൻ, സംസ്ഥാന ജനറൽ സിക്രട്ടറി സലിം മടവൂർ, രാമചന്ദ്രൻ കുയ്യണ്ടി, സുജ ബാലുശ്ശേരി, വിമല കളത്തിൽ, പി, മോനിഷ, എം.പി .ശിവാനന്ദൻ, സി .പി. രാജൻ, ജെ.എൻ. പ്രേം ഭാസിൽ, എം. കെ .സതി, എം .കെ. പ്രേമൻ ,പി .പി. നിഷ എന്നിവർ സംസാരിച്ചു.
‘സ്ത്രീശാക്തീകരണം’ എന്ന വിഷയത്തിൽ അഡ്വ: സുജാത വർമ്മ ക്ലാസെടുത്തു. സുമ തൈക്കണ്ടി, ഷീബ ശ്രീധരൻ, വി. ബിന്ദു എന്നിവർ സംസാരിച്ചു.
#Limitation #wall #create #party #duty #importance #women#parties #MVShreyamsKumar