#BalusseryUpajillaSchoolArtFestival | ബാലുശ്ശേരി ഉപജില്ല സ്‌കൂള്‍ കലോത്സവത്തിന് തിങ്കളാഴ്ച പൂനൂര്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കമാകും

#BalusseryUpajillaSchoolArtFestival | ബാലുശ്ശേരി ഉപജില്ല സ്‌കൂള്‍ കലോത്സവത്തിന് തിങ്കളാഴ്ച പൂനൂര്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കമാകും
Oct 27, 2024 11:30 AM | By VIPIN P V

ബാലുശ്ശേരി: (kozhikode.truevisionnews.com) ബാലുശ്ശേരി ഉപജില്ല സ്‌കൂള്‍ കലോത്സവത്തിന് തിങ്കളാഴ്ച പൂനൂര്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കമാകും.

കലോത്സവം ഒക്ടോബര്‍ 28, 29, 30 തീയതികളിലാണ് പൂനൂര്‍ ഗവ. ഹയര്‍ സെ ക്കന്‍ഡറി സ്‌കൂളില്‍ വെച്ച് കലോത്സവം നടക്കുക. മൂന്നുനാള്‍ നീണ്ടുനില്‍ക്കുന്ന കലാമാങ്കത്തില്‍ സബ് ജില്ലയിലെ 94 സ്‌കൂളുകളില്‍ നിന്നായി 5400ലധികം പ്രതിഭകള്‍ മാറ്റുരയ്ക്കും.

94 ഇനങ്ങളിലായി 12 വേദികളിലായാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്. 28ന് രാവിലെ 11.30ന് ബാലുശ്ശേരി എം.എല്‍.എ അഡ്വ. കെ.എം. സച്ചിന്‍ദേവ് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി മുഖ്യാതിഥിയാകും.

ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ഏറാടിയില്‍ അധ്യക്ഷത വഹിക്കും. ഉദ്ഘാടന ചടങ്ങില്‍ പൂനൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ സ്വാഗതഗാനനൃത്തം അവതരിപ്പിക്കും.

പൂനൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഹൈസ്‌കൂള്‍, മദ്രസ്സാ ഹാള്‍ , ഡ്രൈവിംഗ് സ്‌കൂള്‍ ഗ്രൗണ്ട് എന്നിവിടങ്ങളിലായാണ് വേദികള്‍ സജ്ജീകരിച്ചിരിക്കുന്നതെന്ന് എ ഇ ഒ പി ഗീത , ഫെസ്റ്റിവല്‍ കമ്മിറ്റി ചെയര്‍മാന്‍ സുജേഷ് മാസ്റ്റര്‍,

പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ ശഫീഖ് കാന്തപുരം, കണ്‍വീനര്‍ പി പി റിനേഷ് കുമാര്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ടി പി അജയന്‍, പി വി ഗണേശന്‍ എന്നിവര്‍ അറിയിച്ചു.

#BalusseryUpajillaSchoolArtFestival #Monday #GovtHigherSecondarySchool #Punoor

Next TV

Related Stories
#ShashiTharoorMP | ടി. പി. രാജീവൻ; സാംസ്ക്കാരിക രംഗത്തെ വേറിട്ട ശബ്ദം - ശശി തരൂർ എം.പി

Oct 27, 2024 11:17 AM

#ShashiTharoorMP | ടി. പി. രാജീവൻ; സാംസ്ക്കാരിക രംഗത്തെ വേറിട്ട ശബ്ദം - ശശി തരൂർ എം.പി

ട്രസ്റ്റ് ചെയർമാൻ ഇ. ഗോവിന്ദൻ നമ്പീശൻ അധ്യക്ഷത വഹിച്ചു. കവി വീരാൻകുട്ടി, എഴുത്തുകാൻ ശ്യം സുധാകർ , എന്നിവർ സംസാരിച്ചു. ട്രസ്റ്റ് സെക്രട്ടറി പ്രസാദ്...

Read More >>
#PoraliOrthodoxChurch | പൊറാളി കുരിശു പള്ളിയിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമപ്പെരുന്നാളിന് കൊടിയേറി

Oct 27, 2024 07:59 AM

#PoraliOrthodoxChurch | പൊറാളി കുരിശു പള്ളിയിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമപ്പെരുന്നാളിന് കൊടിയേറി

ഫാ. ജേക്കബ് കുര്യൻ ചായനാനിക്കൽ കോറെപ്പിസ്കോപ്പ , ഫാ. കെ.എ. അലക്സാണ്ടർ കരിമ്പനക്കുഴി, വികാരി ഫാ. ജോമി ജോർജ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം...

Read More >>
#NavyaHaridas | എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസ് താമരശ്ശേരി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി

Oct 27, 2024 07:51 AM

#NavyaHaridas | എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസ് താമരശ്ശേരി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി

തിരുവമ്പാടി പുല്ലൂരാംപാറ ബഥനിയ ധ്യാനകേന്ദ്രത്തിൽ വച്ചായിരുന്നു കൂടിക്കാഴ്ച. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായിട്ടാണ് കൂടിക്കാഴ്ച...

Read More >>
#WomenCommissionAdalath | വനിത കമ്മിഷന്‍ അദാലത്തില്‍ 16 പരാതികള്‍ പരിഹരിച്ചു

Oct 26, 2024 03:57 PM

#WomenCommissionAdalath | വനിത കമ്മിഷന്‍ അദാലത്തില്‍ 16 പരാതികള്‍ പരിഹരിച്ചു

അഭിഭാഷകരായ ലിസി, റീന, സീനത്ത്, കൗണ്‍സിലര്‍ മാരായ അവിന, സുജീന എന്നിവരും പരാതികള്‍...

Read More >>
#LDFElectionCommitteeOffice | എല്‍.ഡി.എഫ് തിരുവമ്പാടി മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

Oct 26, 2024 12:51 PM

#LDFElectionCommitteeOffice | എല്‍.ഡി.എഫ് തിരുവമ്പാടി മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

മണ്ഡലം കമ്മിറ്റി കണ്‍വീനര്‍ കെ.മോഹനന്‍ മാസ്റ്റര്‍ സ്വഗതം...

Read More >>
#MarkazGirlsHighSchool | ശാസ്ത്രോത്സവ വേദിയിൽ ദുരിതബാധിതർക്കായി കൈകോർത്ത് ഗേൾസ് സ്കൂൾ വിദ്യാർഥികൾ

Oct 25, 2024 08:02 PM

#MarkazGirlsHighSchool | ശാസ്ത്രോത്സവ വേദിയിൽ ദുരിതബാധിതർക്കായി കൈകോർത്ത് ഗേൾസ് സ്കൂൾ വിദ്യാർഥികൾ

എൻ എസ് എസ്, സ്കൗട്ട്&ഗൈഡ് സമിതികളുടെ മേൽനോട്ടത്തിലാണ് സ്റ്റാളുകളുടെ...

Read More >>
Top Stories