കൂരാച്ചുണ്ട് : (kozhikode.truevisionnews.com) ഓഞ്ഞിൽ സെൻ്റ് ജോൺസ് ഓർത്തഡോക്സ് ഇടവകയുടെ കീഴിലുള്ള പൊറാളി സെൻ്റ് ഗ്രീഗോറിയോസ് കുരിശുപള്ളിയിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമപ്പെരുന്നാളിന് തുടക്കമായി.
വികാരി ഫാ. ജോമി ജോർജ് കൊടിയേറ്റ് നിർവഹിച്ചു. കുർബാന വചന സന്ദേശം എന്നിവ നടത്തി.
നവംബർ 1-ന് വൈകിട്ട് 6 മണിക്ക് സന്ധ്യാ നമസ്കാരം, വചന സന്ദേശം- ഫാ. ഉമ്മൻ ജോർജ്, ആനപ്പാറയ്ക്കൽ സെൻ്റ് തോമസ് കുരിശ്ശടിയിലേക്ക് പ്രദക്ഷിണം, ആശീർവാദം, നേർച്ച വിളമ്പ് 2 ന് ശനിയാഴ്ച രാവിലെ 8 മണിക്ക് കുർബാന, പെരുന്നാൾ സന്ദേശം.
പൊറാളി സെൻ്റ് ജോർജ് കുരിശ്ശടിയിലേക്ക് പ്രദക്ഷിണം, ആശിർവാദം നേർച്ചവിളമ്പ്, ഉൽപന്ന ലേലം, 11.30 ന് ഓഞ്ഞിൽ സെൻ്റ് ജോൺസ് ഇടവക ബാലുശ്ശേരി വി ട്രസ്റ്റ് കണ്ണാശുപത്രിയുമായി സഹകരിച്ച് സൗജന്യ നേത്ര പരിശോധന ക്യാംപ് . ഫാ. ഉമ്മൻ ജോർജ് പെരുന്നാൾ ശുശ്രൂഷകൾക്ക് പ്രധാന കാർമികത്വം വഹിക്കും.
ഫാ. ജേക്കബ് കുര്യൻ ചായനാനിക്കൽ കോറെപ്പിസ്കോപ്പ , ഫാ. കെ.എ. അലക്സാണ്ടർ കരിമ്പനക്കുഴി, വികാരി ഫാ. ജോമി ജോർജ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകും.
#flag #hoisted #PoraliOrthodoxChurch #anniversary #memory #HolyParumala