#studytrip | സീതി സാഹിബിന്റെ ജന്മനാട്ടിലേക്ക് നന്തിയിൽ നിന്നൊരു പഠന യാത്ര

#studytrip | സീതി സാഹിബിന്റെ ജന്മനാട്ടിലേക്ക് നന്തിയിൽ നിന്നൊരു പഠന യാത്ര
Oct 28, 2024 03:18 PM | By VIPIN P V

എറിയാട്: (kozhikode.truevisionnews.com) മഹാനായ കെ.എം സീതി സാഹിബിനെ അടുത്തറിയാനും ജന്മനാടിനെ നേരിൽ കാണാനും നന്തിയിൽ നിന്നും ഒരു സംഘം കെ.എം സീതി സാഹിബിന്റെ ജന്മഗ്രാമത്തിലെത്തി.

കോഴിക്കോട് ജില്ലയിലെ കൊയലാണ്ടിക്കടുത്തെ പ്രദേശമായ നന്തി കടലൂര് പുളി മുക്കിൽ പ്രവർത്തിക്കുന്ന സീതി സാഹിബ് ഹ്യുമാനിറ്റേറിയൻ സെന്റർ ഭാരവാഹികൾ അടക്കമുള്ള സംഘമാണ് കെ.എം സീതി സാഹിബിന്റെ ജന്മഗ്രാമം നേരിൽ കാണാൻ തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിൽ എറിയാട് അഴിക്കോട് എത്തിയത്.


കെ.എം സീതി സാഹി ബ് കേരള നിയമസഭാ സ്പീക്കറായിരുന്നപ്പോൾ പേഴ്സനൽ സ്റ്റാഫിലുണ്ടായിരുന്ന നന്തി സ്വദേശിയായ ടി.കെ മഹ്മൂദ് സാഹിബിൽ നിന്നാണത്രെ സീതി സാഹിബ് എന്ന മഹാൻ മുസ്ലിം ലീഗിനും പിന്നോക്കം നിൽക്കുന്ന,

സമുദായത്തിനെവിദ്യാഭ്യാസ പരമായും സാമൂഹികമായും മുന്നേറാൻ വേണ്ടി ചെയ്ത പ്രവർത്തനങ്ങളും നാടിനും രാജ്യത്തിനും വേണ്ടിയും ചെയ്തകാര്യങ്ങളും ബോധ്യപ്പെട്ടത് എന്ന് സംഘടന ഭാരവാഹികൾ പറഞ്ഞു.

സാമൂ ഹിക-സാംസ്കാരിക-വിദ്യാഭ്യാസ-ജീവ കാരു ണ്യ-പാലിറ്റീവ് മേഖ ല യിൽ പ്രവർത്തിക്കുന്ന തിനായി ഒന്നര വർഷം മുൻപ് ഒരു സംഘടനക്ക് രൂപം നൽകാൻ തീരുമാനിച്ചപ്പോൾ, ടി.കെ മഹ്മൂദ് സാഹി ബിന്റെ വാക്കുകളാണ് സംഘടനക്ക് സീതി സാഹിബ് ഹ്യുമാനിറ്റേറിയൻ സെന്റെർ എന്ന പേരിട്ടതെന്നും സീതി സാഹിബിനെ കുറിച്ച് കൂടുതൽ അറിയുക എന്ന ലക്ഷ്യമാണ് ഈ പഠന യാത്രയുടെ ലക്ഷ്യം എന്നും ഭാരവാഹികൾ പറഞ്ഞു.


അഴിക്കോട് പുത്തൻ പള്ളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ അന്ത്യവിശ്രമം കൊള്ളുന്ന കെ.എം സീതി സാഹിബിന്റെ ഖബിറിടത്തിൽ സിയാ റത്ത് ചെയ്തതിന്ന് ശേഷം സംഘം കെ.എം സീതി സാഹിബ്മെ മ്മോറിയൽ സ്കൂൾ സന്ദർശിക്കുകയും ചെയ്തു. സീതി സാഹിബ് മെമ്മോ റിയൽ ടി.ടി.സിയിൽ സംഘത്തിന്ന് സ്വീകരണം നൽകി.

കേരള ത്തിന്റെ നവോത്ഥാന നായകൻ കെ.എം സീതി സാഹിബ്, ഇന്ത്യൻ സ്വാതന്ത്ര്യ സമര രംഗത്ത് നടത്തിയ പ്രവർത്തനവും പോണ്ടിച്ചേരി റോക്ക് ബീച്ചിലെ ട്രിബ്യൂട്ട് വാളിൽ ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനികളുടെ പേരുകളുടെ കൂട്ട ത്തിൽ കെ.എം സീതി സാഹിബിന്റെ പേരുണ്ടങ്കിലും കേരള സർക്കാർ കെ.എം സീതി സാഹിബിനെ സ്വാതന്ത്ര്യ സമര സേനാനിയായി അംഗീകരിക്കാത്തത് സീതി സാഹിബ് ട്രസ്റ്റ് പ്രസിഡണ്ട് പിഎ സീതി മാസ്റ്ററുടെ അദ്ധ്യക്ഷ തയിൽ ചേർന്ന സ്വീകരണയോഗത്തിൽ ചർച്ചയായി.

കെ.എം സീതി സാഹിബിനെ കേരള സർക്കാർ സ്വാതന്ത്ര്യ സമര സേനാനികളുടെ ലിസ്റ്റിൽ ഉൾപ്പെടു ത്തണം എന്ന ആവശ്യപ്പെട്ട് നടത്തുന്ന പ്രവർത്തനങ്ങൾ യോഗത്തിൽ പങ്കെടുത്ത ശംസുദ്ദീൻ വാത്യേടത്ത് വിവരിച്ചു.

സീതി സാഹിബ് പ്രാഥമിക വിദ്യാഭ്യാസം നടത്തിയ സീതി സാഹിബിന്റെ പിതാവ് ഹാജി ശീതി മുഹമ്മദ് സാഹിബ് നിർമ്മിച്ച് സർക്കാറിനെ ഏൽപ്പിച്ച സ്കൂളും സമുദായത്തിനിടയിൽസീതി സാഹിബ് നടത്തിയ വിദ്യാഭ്യാസ വിപ്ലവവും അതിന്റെ പേരിൽ കേരള മുസ്ലിങ്ങൾ നേടിയ മുന്നേറ്റവും ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന്റെ രൂപീകര ണത്തിലെ സീതി സാഹിബിന്റെ പങ്കും ചന്ദ്രിക പത്രത്തിന്റെ തുടക്കവും തുടങ്ങി സീതി സാഹിബ് കൈ ഒപ്പ് വെച്ച് തുടക്കം കുറിച്ച പുരോഗമന പ്രവർത്തനങ്ങളും യോഗത്തിൽ ചർച്ചയായി.

അഴിക്കോട് എത്തിയ 31 അംഗ സംഘത്തെ പി.എ സീതി മാസ്റ്റർ, എം.എ അബ്ദുൾ ഗഫൂർ, കെ.എം റഷീദ്, ശംസുദ്ദീൻ വാത്യേടത്ത്, സജാദ് കൊടുങ്ങല്ലൂർ, പി.എ മുഹമ്മദ് ഫൈസൽ, ടി.ടി.സി സ്റ്റാഫുകളും സംഘത്തെ സ്വീകരിച്ചു.

സീതി സാഹിബ് ഹ്യുമാനി റ്റേറിയൻ സെന്റർ പ്രസിഡണ്ട് മെയോൺ ഖാദർ, ജന.സെക്രട്ടറി ഇസ്മായീൽ വി.കെ,ഖജാജി നാസർ.

ഉപദേശക സമിതി ചെയർമ്മാൻ അബൂബക്കർ ഹാജി. കെ, ടി.കെ, റാഫി ദാരിമി,സുബൈർ സി.കെ, മൂസ്സ പുളക്കണ്ടി, മുസ്തഫ അമാന, മൂസ്സ കെ.പി, റഷീദ് മണ്ടോളി,ഹമീദ് പി.കെ, ഉമ്മർ വി.കെ.കെ തുട ങ്ങിയവരുടെ നേതൃത്വ ത്തിലാണ് സംഘം സീതി സാഹിബ് പഠന യാത്രയായി കൊടുങ്ങല്ലൂർ അഴി ക്കോട് എത്തിയത്.

#studytrip #Nandi #SitiSahib #birthplace

Next TV

Related Stories
#NavyaHaridas | പര്യടനത്തിനിടെ പരാതിയുടെ കെട്ടഴിച്ച് നാട്ടുകാർ; വയനാട്ടിലെ വിജയം കാലഘട്ടത്തിൻറെ ആവശ്യമെന്ന് നവ്യ ഹരിദാസ്

Oct 28, 2024 03:24 PM

#NavyaHaridas | പര്യടനത്തിനിടെ പരാതിയുടെ കെട്ടഴിച്ച് നാട്ടുകാർ; വയനാട്ടിലെ വിജയം കാലഘട്ടത്തിൻറെ ആവശ്യമെന്ന് നവ്യ ഹരിദാസ്

ഇതിനൊക്കെ ശാശ്വത പരിഹാരം കാണാൻ എൻഡിഎ ജനപ്രതിനിധി നരേന്ദ്രമോദി സർക്കാരിൻ്റെ ഭാഗമാവണമെന്നും, വയനാട്ടിലെ എൻഡിഎയുടെ വിജയം കാലഘട്ടത്തിൻറെ...

Read More >>
#TakeOff  | കായണ്ണ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ എൻഎസ്എസ് ദ്വിദിന സഹവാസ ക്യാമ്പ് ടേക്ക് ഓഫ് സമാപിച്ചു

Oct 28, 2024 01:42 PM

#TakeOff | കായണ്ണ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ എൻഎസ്എസ് ദ്വിദിന സഹവാസ ക്യാമ്പ് ടേക്ക് ഓഫ് സമാപിച്ചു

നേതൃത്വ പരിശീലനം, നൈപുണ്യ വികസനം, യോഗ എന്നിവയിൽ വിദഗ്ധരുടെ ക്ലാസുകൾ ക്യാമ്പിന്റെ ഭാഗമായി...

Read More >>
#ThamarasseryUpajilaKalolsavam | താമരശ്ശേരി ഉപജില്ലാ കലോത്സവം 29, 30 തിയ്യതികളിൽ വേളംകോട് ഹയർ സെക്കൻ്ററിയിൽ

Oct 28, 2024 01:37 PM

#ThamarasseryUpajilaKalolsavam | താമരശ്ശേരി ഉപജില്ലാ കലോത്സവം 29, 30 തിയ്യതികളിൽ വേളംകോട് ഹയർ സെക്കൻ്ററിയിൽ

ജനറൽ കൺവീനർ ബിബിൻ സെബാസ്റ്റ്യൻ, എ.ഇ.ഒ വിനോദ് പി, പബ്ലിസിറ്റി കൺവീനർ സി.പി. സാജിദ്, ബെർലി മാത്യൂസ്, റിസപ്ഷൻ കൺവീനർ കെ.കെ, മുനീർ,മുഹമ്മദ് സാലി എന്നിവർ...

Read More >>
#Mussakkoyamaster | ജീവിതം പൊതു പ്രവർത്തനത്തിന് മാറ്റിവെച്ച മൂസ്സക്കോയ മാസ്റ്റർ

Oct 28, 2024 01:33 PM

#Mussakkoyamaster | ജീവിതം പൊതു പ്രവർത്തനത്തിന് മാറ്റിവെച്ച മൂസ്സക്കോയ മാസ്റ്റർ

പൂനൂർ കക്കാട്ടുമ്മൽ പരേതനായ മുഹമ്മദ് എന്നവരുടെ മകൾ റുഖിയ്യയാണ് ഭാര്യ കൊടുവള്ളി മണ്ഡലം മുസ്ലിം യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് ഷാഫി...

Read More >>
#libraryactivity | വായനശാല പ്രവർത്തനം; കൊയിലാണ്ടി സാംസ്കാരിക നിലയത്തിൽ ലൈബ്രറി സെക്രട്ടറിമാരുടെ യോഗം ചേർന്നു

Oct 27, 2024 08:25 PM

#libraryactivity | വായനശാല പ്രവർത്തനം; കൊയിലാണ്ടി സാംസ്കാരിക നിലയത്തിൽ ലൈബ്രറി സെക്രട്ടറിമാരുടെ യോഗം ചേർന്നു

താലൂക്ക് വൈസ് പ്രസിഡണ്ട് കെ.പി. രാധാകൃഷ്ണൻ അധ്യക്ഷതവഹിച്ചു. താലൂക്ക് സിക്രട്ടറി കെ.വി. രാജൻ കമ്മിറ്റി അംഗം എൻ വി ബാലൻ എന്നിവർ...

Read More >>
#SudhiKozhikode | സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവ് സുധി കോഴിക്കോടിനെ അനുമോദിച്ചു

Oct 27, 2024 08:06 PM

#SudhiKozhikode | സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവ് സുധി കോഴിക്കോടിനെ അനുമോദിച്ചു

എം. കെ. രവി വര്‍മ്മ, ഹരീന്ദ്രനാഥ് ഇയ്യാട്, ഡോ.ഷിബു ബി, കേശവന്‍ കോപ്പറ്റ, ഡോ. ജ്യോതിരാജ്, ജിനേഷ് കോവിലകം, കെ. ശിവദാസ്, ജ്യോതി അനൂപ് എന്നിവര്‍...

Read More >>
Top Stories