---
title: "#UDF | സഡക്ക് റോഡുകളുടെ പ്രവൃത്തി നീളുന്നതിനെതിരെ യു.ഡി.എഫ് പ്രക്ഷോഭത്തിലേക്ക്"
english_title: "#UDF #protest #against #extension #Sadakroads"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/245810/udf-protest-against-extension-sadakroads"
published_at: "2024-10-28T19:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671f9fa95a03b_HFGH.jpg"
keywords: []
---

# #UDF | സഡക്ക് റോഡുകളുടെ പ്രവൃത്തി നീളുന്നതിനെതിരെ യു.ഡി.എഫ് പ്രക്ഷോഭത്തിലേക്ക്

> **Lead Summary:** **നടുവണ്ണൂർ:[ **സഡക്ക് പദ്ധതിയിൽ ഉൾപ്പെടുത്തി കഴിഞ്ഞവർഷം നവമ്പറിൽ പ്രവൃത്തി ആരംഭിച്ച നടുവണ്ണൂർ -കൊട്ടാരമുക്ക് നടുവണ്ണൂർ പാലോളിമുക്ക് ഗ്രാമീണ റോഡുകളുടെ ടാറിംഗ് ഉൾപ്പെടെ അനന്തമായി നീളുന്നതിനെതിരെ ബഹുജനപ്രക്ഷോഭം സംഘടിപ്പിക്കാൻ വാകയാട് - തിരുവോട്- പാലോളി മേഖല യു.ഡി.എഫ് സമര പ്രഖ്യാപന കൺവൻഷൻ തീരുമാനിച്ചു.

## Article Content

**നടുവണ്ണൂർ:[ **സഡക്ക് പദ്ധതിയിൽ ഉൾപ്പെടുത്തി കഴിഞ്ഞവർഷം നവമ്പറിൽ പ്രവൃത്തി ആരംഭിച്ച നടുവണ്ണൂർ -കൊട്ടാരമുക്ക് നടുവണ്ണൂർ പാലോളിമുക്ക് ഗ്രാമീണ റോഡുകളുടെ ടാറിംഗ് ഉൾപ്പെടെ അനന്തമായി നീളുന്നതിനെതിരെ ബഹുജനപ്രക്ഷോഭം സംഘടിപ്പിക്കാൻ വാകയാട് - തിരുവോട്- പാലോളി മേഖല യു.ഡി.എഫ് സമര പ്രഖ്യാപന കൺവൻഷൻ തീരുമാനിച്ചു.

കൺവൻഷൻ ബാലുശ്ശേരി നിയോജക മണ്ഡലം യു.ഡി.എഫ് കൺവീനർ ഉദ്ഘാടനം ചെയ്തു. യു.എൽ.സി.സി ഏറ്റെടുത്ത റോഡ് പണി പൂർത്തീകരിക്കാൻ സാധിക്കാത്തത് മൂലം കാൽ നടക്കാർക്ക് പോലും ഉപയോഗിക്കാൻ കഴിയാത്ത വിധത്തിൽ യാത്ര ഏറെ ദുഷ്കരമായിരിക്കുകയാണെന്നും,

നടുവണ്ണൂർ, കോട്ടൂർ, പനങ്ങാട് പഞ്ചായത്തുകളിലൂടെ കടന്ന് പോകുന്ന ഗ്രാമീണ റോഡുകളുടെ പണി സമയം ബന്ധിതമായി പൂർത്തീകരിപ്പിക്കുന്നതിൽ പഞ്ചായത്ത് ഭരണസമിതികളുടെ ഭാഗത്ത് നിന്ന് കുറ്റകരമായ അനാസ്ഥയുണ്ടായതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

സമരത്തിൻ്റെ ആദ്യപടിയായി ഒക്ടോബർ 31 വ്യാഴാഴ്ച രാവിലെ 10.30 ന് വാകയാട് ഹൈസ്കൂൾ ജംങ്ഷനിൽ ബഹുജന മാർച്ചും പ്രക്ഷോഭ സംഗമവും സംഘടിപ്പിക്കാൻ യു.ഡി.എഫ് കൺവെൻഷൻ തീരുമാനിച്ചു.

പണി ഉടൻ തുടങ്ങിയില്ലെങ്കിൽ തുടർ പ്രക്ഷോഭങ്ങളും സംഘടിപ്പിക്കും യോഗത്തിൽ ഹനീഫ് വാകയാട് അധ്യക്ഷത വഹിച്ചു.

ഒ.എം കൃഷ്ണകുമാർ മുഖ്യ പ്രഭാഷണം നടത്തി വാർഡ് മെംബർമാരായ അരവിന്ദാക്ഷൻ.കെ., ഷംന ടീച്ചർ, ടി.കെ ചന്ദ്രൻ, ചേലേരി മമ്മുക്കുട്ടി,എം. പോക്കർ കുട്ടി മാസ്റ്റർ, സി.കെ അശോകൻ മാസ്റ്റർ, പ്രിയേഷ് തിരുവോട് സൈദ് വാകയാട്, കെ.കെ അഷ്റഫ് മാസ്റ്റർ, ഹരിത് പോയിൽ എന്നിവർ സംസാരിച്ചു.

ആക്ഷൻ കമ്മറ്റി ഭാരവാഹികളായി കെ.കെ അഷറഫ് മാസ്റ്റർ (ചെയർമാൻ) സൈദ് വാകയാട്(കൺവീനർ) ഹരിത് പോയിൽ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/245810/udf-protest-against-extension-sadakroads)