#IVShashankanmemorial | ഐ.വി ശശാങ്കൻ അനുസ്മരണ പൊതുസമ്മേളനം നാളെ; ഉദ്ഘാടനം സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

#IVShashankanmemorial | ഐ.വി ശശാങ്കൻ അനുസ്മരണ പൊതുസമ്മേളനം നാളെ; ഉദ്ഘാടനം സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം
Oct 3, 2024 08:33 PM | By VIPIN P V

കോഴിക്കോട്: (kozhikode.truevisionnews.com) സിപിഐ മുൻ ജില്ലാ സെക്രട്ടറിയും കിസാൻസഭ നേതാവും ജനയുഗം യൂണിറ്റ് മാനേജരും ജില്ലയിലെ സമാധാന- സൗഹൃദ സാംസ്കാരിക- പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ മുഖ്യ സംഘാടകനുമായിരുന്ന ഐ.വി ശശാങ്കന്റെ അനുസ്മരണ പൊതുസമ്മേളനം നാളെ.

കോഴിക്കോട് കോർണേഷൻ തിയ്യേറ്ററിന് സമീപം സ്റ്റേഡിയം കോർണറിൽ സംഘടിപ്പിക്കുന്ന അനുസ്മരണ പൊതുസമ്മേളനം സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും.

വൈകിട്ട് 4 മണിക്ക് ആരംഭിക്കുന്ന സമ്മേളനത്തിൽ മുൻ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ പങ്കെടുക്കും.

ഈ വർഷത്തെ ഭാവികേരളത്തിൻ്റെ വികസന വീക്ഷണങ്ങൾ എന്ന വിഷയത്തിൽ ഡോ. ജിനു സക്കറിയ ഉമ്മൻ ഐ.വി സ്മാരക പ്രഭാഷണം നടത്തും.

ഐ.വി ശശാങ്കന്റെ ആറാം ചരമവാർഷിക ദിനം സി പി ഐ കോഴിക്കോട് ജില്ലാ കൗൺസിൽ ഓഫീസ് കൃഷ്ണപിള്ള മന്ദിരത്തിൽ ഇന്ന് ആചരിച്ചിരുന്നു.

സംസ്ഥാന കൗൺസിൽ അംഗം ഇ.കെ. വിജയൻ പതാക ഉയർത്തി. ജില്ലാ സെക്രട്ടറി കെ.കെ. ബാലൻ, അസി. സെക്രട്ടറിമാരായ അഡ്വ. പി. ഗവാസ്, പി.കെ. നാസർ തുടങ്ങിയവർ പ്രസംഗിച്ചു.

സൗത്ത് മണ്ഡലം സെക്രട്ടറി പി. അസീസ് ബാബു , നോർത്ത് മണ്ഡലം സെക്രട്ടറി എം.കെ പ്രജോഷ് , ജില്ലാ കൗൺസിൽ അംഗം സി.കെ ബിജിത്ത് ലാൽ എന്നിവർ പങ്കെടുത്തിരുന്നു.

#IVShashankanmemorial #publicmeeting #tomorrow #Inauguration #CPI #StateSecretary #BinoyViswam

Next TV

Related Stories
#Gangatarangam | പി.വി.ഗംഗാധരന്റെ സ്മരണാർഥം സംഘടിപ്പിക്കുന്ന ചലച്ചിത്ര ശിൽപശാലയ്‌ക്ക് കോഴിക്കോട് തുടക്കം

Oct 5, 2024 03:59 PM

#Gangatarangam | പി.വി.ഗംഗാധരന്റെ സ്മരണാർഥം സംഘടിപ്പിക്കുന്ന ചലച്ചിത്ര ശിൽപശാലയ്‌ക്ക് കോഴിക്കോട് തുടക്കം

ഞായറാഴ്ച വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി...

Read More >>
#IVShashankan | സിപിഐ മുൻ ജില്ലാ സെക്രട്ടറിയും കിസാൻസഭ നേതാവുമായ ഐ.വി ശശാങ്കന്റെ ആറാം ചരമവാർഷിക ദിനം ആചരിച്ചു

Oct 3, 2024 07:23 PM

#IVShashankan | സിപിഐ മുൻ ജില്ലാ സെക്രട്ടറിയും കിസാൻസഭ നേതാവുമായ ഐ.വി ശശാങ്കന്റെ ആറാം ചരമവാർഷിക ദിനം ആചരിച്ചു

ജില്ലാ സെക്രട്ടറി കെ.കെ. ബാലൻ, അസി. സെക്രട്ടറിമാരായ അഡ്വ. പി. ഗവാസ്, പി.കെ. നാസർ...

Read More >>
#Gangatarangam | 'ഗംഗാതരംഗം' ദ്വിദിന ചലച്ചിത്ര ശില്പശാല ഒക്ടോബർ 5 ,6 തിയ്യതികളിൽ സംഘടിപ്പിക്കും; സമാപനസമ്മേളനത്തിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും

Oct 3, 2024 02:43 PM

#Gangatarangam | 'ഗംഗാതരംഗം' ദ്വിദിന ചലച്ചിത്ര ശില്പശാല ഒക്ടോബർ 5 ,6 തിയ്യതികളിൽ സംഘടിപ്പിക്കും; സമാപനസമ്മേളനത്തിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും

'ഗംഗാതരംഗം' ദ്വിദിന ചലച്ചിത്ര ശില്പശാല ഒക്ടോബർ അഞ്ച്, ആറ് തിയ്യതികളിൽ സംഘടിപ്പിക്കും; സമാപനസമ്മേളനത്തിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും...

Read More >>
#Kozhikodebeach | കോഴിക്കോട് ബീച്ചില്‍ ഇനി 'സമാധാനത്തിന്റെ മണി'മുഴക്കം; ബെല്‍ ഓഫ് പീസ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

Oct 1, 2024 11:24 PM

#Kozhikodebeach | കോഴിക്കോട് ബീച്ചില്‍ ഇനി 'സമാധാനത്തിന്റെ മണി'മുഴക്കം; ബെല്‍ ഓഫ് പീസ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

സമാധാനത്തോടും സ്നേഹത്തോടുമുള്ള കോഴിക്കോടിന്റെ പ്രതിബദ്ധതയുടെ പ്രതീകമായ ഈ സമാധാനത്തിന്റെ മണി, കോഴിക്കോടിന്റെ സ്‌നേഹത്തിന്റെയും...

Read More >>
#DrHakeem | ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവരാത്തതിനും വന്നതിനും ഉത്തരവാദി വിവരാവകാശ കമ്മിഷൻ - ഡോ.ഹക്കീം

Oct 1, 2024 05:29 PM

#DrHakeem | ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവരാത്തതിനും വന്നതിനും ഉത്തരവാദി വിവരാവകാശ കമ്മിഷൻ - ഡോ.ഹക്കീം

വിവരാവകാശ നിയമം ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിന് പൊതുജനങ്ങൾക്ക് പരിശീലനം നൽകുവാൻ ക്യാമ്പസ്സുകളിൽ സ്ഥാപിക്കുന്ന വിവരാവകാശ ക്ലബ്ബുകൾ...

Read More >>
#PKeshavdev | പി.കേശവദേവ് ജന്മവാര്‍ഷികാഘോഷവും അവാര്‍ഡ് സമര്‍പ്പണവും

Oct 1, 2024 10:18 AM

#PKeshavdev | പി.കേശവദേവ് ജന്മവാര്‍ഷികാഘോഷവും അവാര്‍ഡ് സമര്‍പ്പണവും

പി.ടി.നിസാര്‍ പുരസ്‌കാര ജേതാവിനെ പരിചയപ്പെടുത്തി. വി.പി.സദാനന്ദന്‍, റൂബി, ടി.പി.റഷീദ്, മുസ്തഫ മാസ്റ്റര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അവാര്‍ഡ്...

Read More >>
Top Stories










News Roundup