---
title: "#IVShashankan | സിപിഐ മുൻ ജില്ലാ സെക്രട്ടറിയും കിസാൻസഭ നേതാവുമായ ഐ.വി ശശാങ്കന്റെ ആറാം ചരമവാർഷിക ദിനം ആചരിച്ചു "
english_title: "#CPI #observed #deathanniversary #former #districtsecretary #KisanSabhaleader #IVShashankan"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/239939/cpi-observed-deathanniversary-former-districtsecretary-kisansabhaleader-ivshashankan"
published_at: "2024-10-03T19:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fea209206e6_AA.jpg"
keywords: []
---

# #IVShashankan | സിപിഐ മുൻ ജില്ലാ സെക്രട്ടറിയും കിസാൻസഭ നേതാവുമായ ഐ.വി ശശാങ്കന്റെ ആറാം ചരമവാർഷിക ദിനം ആചരിച്ചു 

> **Lead Summary:** **കോഴിക്കോട് : [ **സി പി ഐ മുൻ ജില്ലാ സെക്രട്ടറിയും കിസാൻസഭ നേതാവും ജനയുഗം യൂണിറ്റ് മാനേജരും ജില്ലയിലെ സമാധാന- സൗഹൃദ സാംസ്കാരിക- പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ മുഖ്യ സംഘാടകനുമായിരുന്ന ഐ.വി ശശാങ്കന്റെ ആറാം ചരമവാർഷിക ദിനം സമുചിതമായി ആചരിച്ചു.

## Article Content

**കോഴിക്കോട് : [ **സി പി ഐ മുൻ ജില്ലാ സെക്രട്ടറിയും കിസാൻസഭ നേതാവും ജനയുഗം യൂണിറ്റ് മാനേജരും ജില്ലയിലെ സമാധാന- സൗഹൃദ സാംസ്കാരിക- പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ മുഖ്യ സംഘാടകനുമായിരുന്ന ഐ.വി ശശാങ്കന്റെ ആറാം ചരമവാർഷിക ദിനം സമുചിതമായി ആചരിച്ചു.

വിവിധ കേന്ദ്രങ്ങളിൽ പ്രഭാതഭേരിയും പതാക ഉയർത്തലും നടന്നു. സി പി ഐ കോഴിക്കോട് ജില്ലാ കൌൺസിൽ ഓഫീസ് കൃഷ്ണപിള്ള മന്ദിരത്തിൽ സംസ്ഥാന കൗൺസിൽ അംഗം ഇ.കെ. വിജയൻ പതാക ഉയർത്തി.

ജില്ലാ സെക്രട്ടറി കെ.കെ. ബാലൻ, അസി. സെക്രട്ടറിമാരായ അഡ്വ. പി. ഗവാസ്, പി.കെ. നാസർ തുടങ്ങിയവർ പ്രസംഗിച്ചു.

സൗത്ത് മണ്ഡലം സെക്രട്ടറി പി. അസീസ് ബാബു , നോർത്ത് മണ്ഡലം സെക്രട്ടറി എം.കെ പ്രജോഷ് , ജില്ലാ കൗൺസിൽ അംഗം സി.കെ ബിജിത്ത് ലാൽ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/239939/cpi-observed-deathanniversary-former-districtsecretary-kisansabhaleader-ivshashankan)