കോഴിക്കോട്: (kozhikode.truevisionnews.com) സിപിഐ മുൻ ജില്ലാ സെക്രട്ടറിയും കിസാൻസഭ നേതാവും ജനയുഗം യൂണിറ്റ് മാനേജരും ജില്ലയിലെ സമാധാന- സൗഹൃദ സാംസ്കാരിക- പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ മുഖ്യ സംഘാടകനുമായിരുന്ന ഐ.വി ശശാങ്കന്റെ അനുസ്മരണ പൊതുസമ്മേളനം നാളെ.
കോഴിക്കോട് കോർണേഷൻ തിയ്യേറ്ററിന് സമീപം സ്റ്റേഡിയം കോർണറിൽ സംഘടിപ്പിക്കുന്ന അനുസ്മരണ പൊതുസമ്മേളനം സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും.
വൈകിട്ട് 4 മണിക്ക് ആരംഭിക്കുന്ന സമ്മേളനത്തിൽ മുൻ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ പങ്കെടുക്കും.
ഈ വർഷത്തെ ഭാവികേരളത്തിൻ്റെ വികസന വീക്ഷണങ്ങൾ എന്ന വിഷയത്തിൽ ഡോ. ജിനു സക്കറിയ ഉമ്മൻ ഐ.വി സ്മാരക പ്രഭാഷണം നടത്തും.
ഐ.വി ശശാങ്കന്റെ ആറാം ചരമവാർഷിക ദിനം സി പി ഐ കോഴിക്കോട് ജില്ലാ കൗൺസിൽ ഓഫീസ് കൃഷ്ണപിള്ള മന്ദിരത്തിൽ ഇന്ന് ആചരിച്ചിരുന്നു.
സംസ്ഥാന കൗൺസിൽ അംഗം ഇ.കെ. വിജയൻ പതാക ഉയർത്തി. ജില്ലാ സെക്രട്ടറി കെ.കെ. ബാലൻ, അസി. സെക്രട്ടറിമാരായ അഡ്വ. പി. ഗവാസ്, പി.കെ. നാസർ തുടങ്ങിയവർ പ്രസംഗിച്ചു.
സൗത്ത് മണ്ഡലം സെക്രട്ടറി പി. അസീസ് ബാബു , നോർത്ത് മണ്ഡലം സെക്രട്ടറി എം.കെ പ്രജോഷ് , ജില്ലാ കൗൺസിൽ അംഗം സി.കെ ബിജിത്ത് ലാൽ എന്നിവർ പങ്കെടുത്തിരുന്നു.
#IVShashankanmemorial #publicmeeting #tomorrow #Inauguration #CPI #StateSecretary #BinoyViswam