Oct 1, 2024 11:24 PM

കോഴിക്കോട് : (kozhikode.truevisionnews.com) ലോക വിനോദസഞ്ചാര ദിനത്തോടനുബന്ധിച്ച് കോഴിക്കോട് ബീച്ചില്‍ 'സമാധാനത്തിന്റെ മണി' മുഴങ്ങി.

ബീച്ചില്‍ സ്ഥാപിച്ച ബെല്‍ ഓഫ് പീസ് സെല്‍ഫി പോയിന്റ് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അനാഛാദനം ചെയ്തു.

ശേഷം മേയര്‍ ഡോ. ബീന ഫിലിപ്പ് ഉള്‍പ്പെടെയുള്ളവര്‍ക്കൊപ്പം സെല്‍ഫി പോയിന്റില്‍ നിന്ന് മന്ത്രി സെല്‍ഫിയുമെടുത്തു. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും സോളസും സംയുക്തമായാണ് ബെല്‍ ഓഫ് പീസ് കോഴിക്കോട്ട് കടപ്പുറത്ത് സ്ഥാപിച്ചത്.

കോഴിക്കോട്ടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകവും പ്രകൃതി സൗന്ദര്യവും ലോകത്തിന് മുന്നില്‍ അനസതരിപ്പിക്കുന്നതാണിത്.

ടിബറ്റന്‍ ബെല്ലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് സ്ഥാപിച്ച ബെല്‍ ഓഫ് പീസ് ഇന്‍സ്റ്റലേഷനില്‍ കോഴിക്കോട്ടെ വിനോദസഞ്ചാര കേന്ദ്രങ്ങളും പൈതൃകക്കാഴ്ചകളും അടങ്ങിയിട്ടുണ്ട്.

സമാധാനത്തോടും സ്നേഹത്തോടുമുള്ള കോഴിക്കോടിന്റെ പ്രതിബദ്ധതയുടെ പ്രതീകമായ ഈ സമാധാനത്തിന്റെ മണി, കോഴിക്കോടിന്റെ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ആതിഥ്യമര്യാദയുടെയും അടയാളപ്പെടുത്തല്‍ കൂടിയാണ്.

ചടങ്ങില്‍ അസിസ്റ്റന്റ് കലക്ടര്‍ ആയുഷ് ഗോയല്‍, ടൂറിസം വകുപ്പ് ജോയിന്റ് ഡയരക്ടര്‍ ഡി ഗിരീഷ് കുമാര്‍, ഡെപ്യൂട്ടി ഡയരക്ടര്‍ സത്യജിത്ത് ശങ്കര്‍, ഡിടിപിസി സെക്രട്ടറി നിഖില്‍ദാസ് തുടങ്ങിയവര്‍ സംബന്ധിച്ചു.

#Peacebell #now #ringing #Kozhikodebeach #BellofPeace #inaugurated #MinisterMohammadRiaz

Next TV

Top Stories