---
title: "#Obituary | പൈപ്പ് ഫീൽഡ് ഗ്രൂപ്പ്‌ ഓഫ് കമ്പനി ജനറൽ മാനേജർ പി വിക്രമൻ അന്തരിച്ചു "
english_title: "#PipefieldGroup #Companies #GeneralManager #PVikraman #passedaway"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/238786/pipefieldgroup-companies-generalmanager-pvikraman-passedaway"
published_at: "2024-09-29T08:24:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f8c1a2d3907_fffs.jpg"
keywords: []
---

# #Obituary | പൈപ്പ് ഫീൽഡ് ഗ്രൂപ്പ്‌ ഓഫ് കമ്പനി ജനറൽ മാനേജർ പി വിക്രമൻ അന്തരിച്ചു 

> **Lead Summary:** **കോഴിക്കോട് : [ ** പൈപ്പ് ഫീൽഡ് ഗ്രൂപ്പ്‌ ഓഫ് കമ്പനി ജനറൽ മാനേജർ കോഴിക്കോട് ബിലാത്തിക്കുളം ഹൗസിങ് കോളനിയിൽ പി വിക്രമൻ അന്തരിച്ചു.

## Article Content

**കോഴിക്കോട് : [ ** പൈപ്പ് ഫീൽഡ് ഗ്രൂപ്പ്‌ ഓഫ് കമ്പനി ജനറൽ മാനേജർ കോഴിക്കോട് ബിലാത്തിക്കുളം ഹൗസിങ് കോളനിയിൽ പി വിക്രമൻ അന്തരിച്ചു.

ലയൺസ് ക്ലബ് പ്രസിഡന്റ്‌, ക്യാബിനറ്റ് സെക്രട്ടറി, കോഴിക്കോട് എസ്ക്ലൂസീവ് ക്ലബ് എക്സിക്യൂട്ടീവ് മെമ്പർ, റോട്ടറി ക്ലബ് മെമ്പർ, ബിസിനസ് ക്ലബ്‌ മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.

ഭൗതിക ശരീരം ഇന്ന് കാലത്ത് 7 മുതൽ 9 വരെ ബിലാത്തിക്കുളം ഫ്ലാറ്റിലും, 9.30 മുതൽ 11.30 വരെ നടക്കാവ് റോട്ടറി ഈസ്റ്റ്‌ ക്ലബ്‌ ഹാളിലും പൊതുദർശനത്തിന് വെക്കും.

സംസ്കാരം ജന്മദേശമായ വളയം പാറയുള്ളതിൽ തറവാട് വീട്ടിൽ വൈകിട്ട് നാല് മണിക്ക്. വളയം ചെറുമോത്ത് പാറയുള്ളതിൽ പരേതനായ കുഞ്ഞിരാമൻ അടിയോടിയുടെയും ജാനകി അമ്മയുടെയും മകനാണ്.

ഭാര്യ: സോജ വിക്രമൻ, മക്കൾ: അഞ്ജന വിക്രമൻ, അഭിരാം വിക്രമൻ, സഹോദരങ്ങൾ: വനജ, ഭാസ്കരൻ (എറണാകുളം), വിമല രവീന്ദ്രൻ (മദ്രാസ് ), പി.വിജയൻ (എറണാകുളം ), പരേതനായ വത്സരാജ്, വിനോദ് കുമാർ.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/238786/pipefieldgroup-companies-generalmanager-pvikraman-passedaway)