#Gangatarangam | 'ഗംഗാതരംഗം' ദ്വിദിന ചലച്ചിത്ര ശില്പശാല ഒക്ടോബർ 5 ,6 തിയ്യതികളിൽ സംഘടിപ്പിക്കും; സമാപനസമ്മേളനത്തിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും

#Gangatarangam | 'ഗംഗാതരംഗം' ദ്വിദിന ചലച്ചിത്ര ശില്പശാല ഒക്ടോബർ 5 ,6 തിയ്യതികളിൽ സംഘടിപ്പിക്കും; സമാപനസമ്മേളനത്തിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും
Oct 3, 2024 02:43 PM | By Susmitha Surendran

കോഴിക്കോട് : (kozhikode.truevisionnews.com)  കലാമൂല്യമുളള 23-ഓളം ജനപ്രിയ സിനിമകളുടെ നിർമ്മാതാവും കെ.ടി സി പാർട്‌ണറും മാതൃഭൂമി ഹോൾടൈം ഡയറക്ടറുമായിരുന്ന പി.വി. ഗംഗാധരൻ വിടപറഞ്ഞിട്ട് ഒരു വർഷം തികയുകയാണ്.

അദ്ദേഹത്തിന്റെ സ്മരണയ്ക്കായി വെള്ളിമാടുകുന്ന് ജെൻഡർ പാർക്കിൽ നടത്തുന്ന ദ്വിദിന ചലച്ചിത്രശില്പശാല ഒക്ടോബർ 5,6 തീയതികളിൽ നടക്കും.


ശില്പ ശാലയുടെ വിശദീകരണ യോഗം ഇന്ന് ഉച്ചയ്ക്ക് 12.30 ന് പാളയം അളകാപുരി ഹോട്ടലിൽ വച്ച് നടന്നു. 'ഗംഗാതരംഗ'ത്തിൻ്റെ സമാപനസമ്മേളനത്തിൽ കേന്ദ്ര പെട്രോളിയം ടൂറിസം വകുപ്പു സഹമന്ത്രിയും പ്രശസ്ത നടനുമായ  സുരേഷ് ഗോപി മുഖ്യാതിഥിയായി പങ്കെടുക്കും.

ഒക്ടോബർ 6-ന് വൈകുന്നേരം മൂന്ന് മണിക്കു നടക്കുന്ന ചടങ്ങിൽ ശില്പശാലയിൽ ക്യാമ്പംഗങ്ങൾ നിർമ്മിച്ച കൊച്ചുസിനിമകൾ വിലയിരുത്തി തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും നല്ല മൈക്രോ മൂവിക്കുളള ഉപഹാരവും സർട്ടിഫിക്കറ്റും ക്യാഷ് അവാർഡും അദ്ദേഹം സമ്മാനിക്കും.

മേയർ ഡോ. ബീന ഫിലിപ്പ് പഴയകാല പിന്നണിഗായിക മച്ചാട്ട് വാസന്തിക്കുളള കൈത്താങ്ങ് സമ്മാനിക്കും .ചടങ്ങിൽ കെ.ടി.സി. ഗ്രൂപ്പ് മാനേജില് പാർട്‌ണറും മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററുമായ  പി.വി ചന്ദ്രൻ അധ്യക്ഷ്യം വഹിക്കും.

പ്രശസ്ത സംവിധായകൻ  സത്യൻ അന്തിക്കാട് ആമുഖപ്രഭാഷണം നടത്തും. ഒരു വടക്കൻ വീരഗാഥയുടെ എൽ.പി റിക്കാർഡ്  എം.കെ രാഘവൻ എം.പി. പ്രശസ്ത ഗാനരചയിതാവ്  കൈതപ്രം ദാമോദരൻ നമ്പൂതിരിയ്ക്ക് നൽകി പുറത്തിറക്കും.

ഗംഗാതരംഗം ചലച്ചിത്ര ശില്പശാലയുടെ ഡയറക്ടർ ശ്രീ ജിയോ ബേബിയെ മാതൃഭൂമി മാനേജിങ് ഡയറക്ടർ ശ്രീ എം.വി. ശ്രേയാംസ്‌കുമാർ അനുമോദിക്കും. തുടർന്ന് ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി. ശ്രീ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ. പ്രശസ്ത ചലച്ചിത്രതാരം സംയുക്ത വർമ്മ എന്നിവർ പ്രസംഗിക്കും.

 പി.വി. നിധീഷ് സ്വാഗതവും  ഷെഗ്ന നന്ദിയും പറയും. ഗംഗാതരംഗം ശില്പശാലയുടെ ഉദ്ഘാടനം ഒക്ടോബർ അഞ്ചിന് രാവിലെ 10 മണിക്ക് സംവിധായകൻ  സിബി മലയിൽ നിർവഹിക്കും.

തിരക്കഥ, സംഭാഷണം, സംവിധാനം എന്നീ മേഖലകൾക്ക് ഊന്നൽ നൽകിക്കൊണ്ടുളള ക്യാമ്പിൽ 18-നും 30-നും ഇടയിൽ പ്രായമുളള യുവതിയുവാക്കളാണ് പങ്കെടുക്കുന്നത് നൂറോളം എൻട്രികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 30 പേരാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്.

തിരക്കഥാകൃത്താവാനും സംവിധായകനാവാനും വഴിയൊരുക്കുന്ന ശില്പശാലയിൽ പരചയസമ്പന്നരായ സംവിധായകർ സത്യൻ അന്തിക്കാട്. സിബി മലയിൽ, തരുൺമൂർത്തി, വിധു വിൻസെന്റ്. എന്നിവരും തിരക്കഥാകൃത്തുക്കളായ സഞ്ജയ്, പി.വി ഷാജികുമാർ, ആദർശ, പോൾ സെൻ എന്നിവരും പങ്കെടുക്കും.

പി.വി ഗംഗാധരൻ്റെ സ്മരണയ്ക്കായി കോഴിക്കോട്ട് ഒരു ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കണമെന്ന് ആഗ്രഹമുള്ളതായും അതിൻ്റെ തുടക്കം എന്ന നിലയിലാണ് ഈ ചലച്ചിത്ര ശില്പശാല തുടങ്ങിയത് എന്നും അധികൃതർ അറിയിച്ചു.

#two #day #film #workshop #Gangatarangam #organized #October #5 #6

Next TV

Related Stories
#IconYouthBusinessAward | ഐക്കൺ ഓഫ് യൂത്ത് ഇൻ ബിസ്നസ്സ് 2024 വർഷത്തെ അവാർഡ് സമർപ്പിച്ചു

Dec 21, 2024 02:01 PM

#IconYouthBusinessAward | ഐക്കൺ ഓഫ് യൂത്ത് ഇൻ ബിസ്നസ്സ് 2024 വർഷത്തെ അവാർഡ് സമർപ്പിച്ചു

വി സുനിൽകുമാർ,ജിജി കെ തോമസ്,എ.വി എം കബീർ, എം അബ്ദുൽ സലാം,എം ബാബുമോൻ, മനാഫ് കാപ്പാട് , അമീർ മുഹമ്മദ് ഷാജി, അക്രം...

Read More >>
#Floodlight | മാനാഞ്ചിറ ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ടില്‍ ഫ്‌ളഡ് ലൈറ്റ് സ്ഥാപിച്ചു

Dec 20, 2024 11:26 PM

#Floodlight | മാനാഞ്ചിറ ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ടില്‍ ഫ്‌ളഡ് ലൈറ്റ് സ്ഥാപിച്ചു

ബാസ്‌കറ്റ് ബോള്‍ മല്‍സരങ്ങള്‍ക്കു പുറമെ, കബഡി, കളരിപ്പയറ്റ് തുടങ്ങിയവയ്ക്കും ഇനി കോര്‍ട്ട്...

Read More >>
#BeypurWaterFest | ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ്: ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഇന്ന്, സി കെ വിനീത് ഉദ്ഘാടനം ചെയ്യും

Dec 20, 2024 02:42 PM

#BeypurWaterFest | ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ്: ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഇന്ന്, സി കെ വിനീത് ഉദ്ഘാടനം ചെയ്യും

പുരുഷന്‍മാര്‍ക്കും വനിതകള്‍ക്കും വെവ്വേറെ മല്‍സരങ്ങള്‍...

Read More >>
#BirdWaterProject | ഹരിത ഭവനങ്ങളിൽ 'പ്രൊഫ. ശോഭീന്ദ്രൻ പക്ഷിക്ക് കുടിനീർ പദ്ധതി'

Dec 20, 2024 12:11 PM

#BirdWaterProject | ഹരിത ഭവനങ്ങളിൽ 'പ്രൊഫ. ശോഭീന്ദ്രൻ പക്ഷിക്ക് കുടിനീർ പദ്ധതി'

ടി അമ്ന പ്രതിജ്ഞ ചൊല്ലി. സരസ്വതി ബിജു പരിസ്ഥിതി കവിതയും വിദ്യാർത്ഥികൾ പരിസ്ഥിതി ഗാനവും അവതരിപ്പിച്ചു. ഫൗണ്ടേഷൻ സെക്രട്ടറി സെഡ് എ സൽമാൻ പദ്ധതി...

Read More >>
#ShuttleBadmintonTournament | സിവില്‍ സര്‍വീസ് ജീവനക്കാര്‍ക്കായി ഷട്ടില്‍ ബാഡ്മിന്റ്‌റണ്‍ ടൂര്‍ണമെന്റ്

Dec 19, 2024 10:34 PM

#ShuttleBadmintonTournament | സിവില്‍ സര്‍വീസ് ജീവനക്കാര്‍ക്കായി ഷട്ടില്‍ ബാഡ്മിന്റ്‌റണ്‍ ടൂര്‍ണമെന്റ്

ഉദ്ഘാടന ചടങ്ങില്‍ കോഴിക്കോട് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ രാജഗോപാല്‍ അധ്യക്ഷത...

Read More >>
#footballtraining | ഫുട്ബോള്‍ പരിശീലനത്തിന് സെലക്ഷന്‍ ട്രയല്‍സ്

Dec 19, 2024 10:32 PM

#footballtraining | ഫുട്ബോള്‍ പരിശീലനത്തിന് സെലക്ഷന്‍ ട്രയല്‍സ്

കോഴിക്കോട് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ കീഴിലുള്ള കൊയിലാണ്ടി സ്റ്റേഡിയത്തിലും ഡിസംബര്‍ 22-ന് രാവിലെ ഏഴ് മണിക്ക്...

Read More >>
Top Stories










News Roundup






Entertainment News