ഉള്ള്യേരി: (kozhikode.truevisionnews.com) ഉള്ള്യേരി പൊയില്‍താഴ ബസ് ഡ്രൈവറായിരുന്ന ആദര്‍ശിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ നാട് കണ്ണീരണിഞ്ഞു.
നാട്ടുകാര്‍ക്കും, കൂട്ടുകാര്‍ക്കും അവന്‍ കണ്ണാപ്പു ആയിരുന്നു. ഞായറാഴ്ച രാത്രിയില്‍ ബൈക്കപടത്തിന്റെ രൂപത്തില്‍ വിധി ആദര്‍ശിനെ തട്ടിയെടുത്തപ്പോള്‍ പലര്‍ക്കും അത് വിശ്വസിക്കാനായിരുന്നില്ല.
യാത്രക്കാരോട് ഹൃദ്യമായി പെരുമാറുന്ന ആദര്‍ശിനെ അറിയാത്ത ബസ് യാത്രക്കാര്‍പോലും കുറവായിരുന്നു.
ഉള്ളിയേരി-കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഷിഫ, ഫ്യൂഷന്‍, വര ദാനം തുടങ്ങിയ ബസ്സുകളിലായിരുന്നു ആദര്‍ശ് ഡ്രൈവറായി ജോലി ചെയ്തിരുന്നത്.
ഉള്ളിയേരി യുവചേതന ആര്‍ട്‌സ് ആന്‍ഡ് സ്പോര്‍ട്‌സ് ക്ലബ്ബിന്റെ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു ആദര്‍ശ്. ഒരിക്കല്‍ പരിചയപ്പെട്ടാല്‍ മറക്കാത്ത മുഖമായിരുന്നു ആദര്‍ശിന്റേത്.
വീട്ടിനടുത്തുള്ള വേദവ്യാസ വിദ്യാലയ മുറ്റത്ത് മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ വിതുമ്പലോടെയായാരുന്നു എല്ലാവാവരും അന്ത്യാഞ്ജലി അര്‍പ്പിച്ചത്.
വലിയ സൗഹൃദവലയുമുള്ള അരവിന്ദന്റെയും, അനിതയുടെയും ഏകമകനായ ആദര്‍ശിന്റെ വിയോഗം കുടുംബത്തിനും താങ്ങാന്‍ കഴിയുന്നതിനപ്പുറത്തായിരുന്നു. വീട്ടിലും നിരവധി പേരെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു.
#Unexpected #demise #Adarsh #tearful #travelogue