കോഴിക്കോട് : (kozhikode.truevisionnews.com) സ്വാമി ഗുരുവരാനന്ദ മെമ്മോറിയല്‍ ഗവ. എച്ച്എസ്എസ് സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് പരിസമാപ്തി.
വിദ്യാഭ്യാസ രംഗത്ത് കാലത്തിനനുസരിച്ച മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടുള്ള പുതിയ വിപ്ലവം അനിവാര്യമാണെന്ന് വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍.
വിദ്യാഭ്യാസ മേഖലയുടെ നിലവാരം കൂടുതല്‍ ഉയര്‍ത്താന്‍ കൂട്ടായ ശ്രമങ്ങള്‍ അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.
കൊളത്തൂര്‍ സ്വാമി ഗുരുവരാനന്ദ മെമ്മോറിയല്‍ ഗവ. എച്ച്എസ്എസ് സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗുണമേന്‍മയുള്ള വിദ്യാഭ്യാസം എല്ലാവര്‍ക്കും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ശ്രദ്ധേയമായ മാറ്റങ്ങളാണ് വിദ്യാഭ്യാസ മേഖലയില്‍ നടന്നുകൊണ്ടിരിക്കുന്നത്.
ഹയര്‍ സെക്കന്ററി തലം വരെ മികവുറ്റ വിദ്യാഭ്യാസ നിലവാരം ഉറപ്പാക്കാന്‍ സംസ്ഥാനത്തിന് സാധിക്കുന്നുണ്ടെങ്കിലും ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ആ മികവ് കൈവരിക്കാന്‍ നമുക്ക് സാധിച്ചിട്ടില്ല.
ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളെ ആകര്‍ഷിക്കുമാറ് മികച്ച അക്കാദമിക നിലവാരം പുലര്‍ത്തുന്ന സ്ഥാപനങ്ങളാക്കി നമ്മുടെ സര്‍വകലാശാലകളെയും കോളേജുകളെയും മാറ്റിയെടുക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം റസിയ തോട്ടായി, ഗ്രാമപഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷന്‍ പ്രതിഭാ രവീന്ദ്രന്‍, ഗ്രാപഞ്ചായത്ത് അംഗങ്ങളായ ടി എം മിനി, സ്മിത ഉണ്ണൂലിക്കണ്ടി, ഉമ മഠത്തില്‍, പ്രിന്‍സിപ്പാള്‍ സിബി ജോസഫ്, പ്രധാനാധ്യാപിക ടി ഷീല, പിടിഎ പ്രസിഡന്റ് പി കെ നാസര്‍, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ഇ ശശീന്ദ്ര ദാസ് തുടങ്ങിയവര്‍ സംസാരിച്ചു.
#new #revolution #necessary #field #Education #Minister #AKSaseendran