കോഴിക്കോട്: (kozhikode.truevisionnews.com) മലയാള സാഹിത്യ കുലപതി പി.കേശവദേവിന്റെ 120-ാം ജന്ന വാര്‍ഷികാഘോഷവും അവാര്‍ഡ് സമര്‍പ്പണവും നടത്തി.
പ്രശസ്ത സാഹിത്യകാരന്‍ പി.ആര്‍.നാഥന്‍ ഉദ്ഘാടനം ചെയ്തു. അനുസ്മരണ സമിതി ചെയര്‍മാന്‍ ആറ്റക്കോയപള്ളിക്കണ്ടി അധ്യക്ഷത വഹിച്ചു.
കേശവദേവ് പുരസ്‌കാരം പി.പി.ശ്രീധരനുണ്ണി ഉസ്മാന്‍ ഒഞ്ചിയം ഒരിയാനക്ക് സമ്മാനിച്ചു. യു,കെ.കുമാരന്‍ അനുസ്മരണ പ്രഭാഷണം നടത്തി.
പീപ്പിള്‍സ് റിവ്യൂ സ്‌പെഷ്യല്‍ സപ്ലിമെന്റ് പ്രകാശനം എം.കെ.അബൂബക്കര്‍ ഹാജി (ശോഭ ഗ്രൂപ്പ് ബാംഗ്ലൂര്‍), കെ.മുസ്തഫ മാനേജിംഗ് ഡയറക്ടര്‍-മാക്ബില്‍ഡേഴ്‌സിന് നല്‍കി പ്രകാശനം ചെയ്തു.
പി.ടി.നിസാര്‍ പുരസ്‌കാര ജേതാവിനെ പരിചയപ്പെടുത്തി. വി.പി.സദാനന്ദന്‍, റൂബി, ടി.പി.റഷീദ്, മുസ്തഫ മാസ്റ്റര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അവാര്‍ഡ് ജേതാവ് ഉസ്മാന്‍ ഒഞ്ചിയം ഒരിയാന മറുമൊഴി നടത്തി.
ഡോ.ഇ.കെ.ഗോവിന്ദ വര്‍മ്മരാജ സ്വാഗതവും പി.കെ.ജയചന്ദ്രന്‍ നന്ദിയും പറഞ്ഞു.
#PKeshavdev #BirthAnniversaryCelebration #AwardPresentation