നടുവണ്ണൂർ: (kozhikode.truevisionnews.com) രാമുണ്ണി മാസ്റ്റർ ഗ്രന്ഥാലയം & വായനശാലയിൽ ഗ്രന്ഥശാലാദിനാചരണം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ടി.പി. ദാമോദരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
എൻ. ആലി അദ്ധ്യക്ഷത വഹിച്ചു. ഷാഹുൽ ഹമീദ് നടുവണ്ണൂർ മലോൽപി.നാരായണൻ മാസ്റ്റർ, എന്നിവർ സംസാരിച്ചു എം.എൻ. ദാമോദരൻ സ്വാഗതവും ടി.സി. ബാബു നന്ദിയും പറഞ്ഞു.
ഷാഹുൽ ഹമീദ് നടുവണ്ണൂരിന്റെ "നടുവണ്ണൂർ ദേശവഴികൾ " എന്ന പുസ്തകവും വ്യക്തികൾ സംഭാവനയായി നൽകിയ പുസ്തകങ്ങളും വായനശാല ഭാരവാഹികളും ലൈബ്രേറിയനും ചടങ്ങിൽ വെച്ച് ഏറ്റുവാങ്ങി.
തുടർന്ന് വായനശാലയിൽ അക്ഷരദീപം തെളിയിച്ചു. കാലത്ത് വായനശാലയിൽ പ്രസിഡണ്ട് പതാക ഉയർത്തി.
എം.രവീന്ദ്രൻ , സദാനന്ദൻ ഗോർണിക്ക വി.പി. ഹമീദ്, യൂസഫ് നടുവണ്ണൂർ, ലീല ഭഗവത് കണ്ടി, എൻ. ഷിബീഷ്, എം.എൻ. രൂപേഷ്, പി.വി. ശാന്ത എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
#book #acceptance #ceremony #organized #part #LibraryDaycelebrations #Naduvannur