കോഴിക്കോട് : (kozhikode.truevisionnews.com) സഹകരാരിയും പൊതുപ്രവർത്തകനുമായിരുന്ന പി.പി.ചന്ദ്രശേ ഖരൻ മാസ്റ്ററുടെ സ്‌മരണയ്ക്കായി ഏർപ്പെടുത്തിയ സ്‌മാരക പുരസ്കാരം സഞ്ജയ് ബാവ നാദാപുരത്തിന് നൽകി.
ചടങ്ങിൽ പി.എം.കരുണാകരൻ അദ്ധ്യക്ഷത വഹിച്ചു. മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബേബി വാസൻ മാസ്റ്റർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.
എം.യതീന്ദ്രനാഥ് മുഖ്യ പ്രഭാഷമം നടത്തി. കെ.പി.ശിവൻ, എ.പി.സത്യൻ, അശോകൻ.എൻ.കെ, കെ.രാജൻ, രാജകൃഷ്‌ണൻ മാസ്റ്റർ, കെ.മനോഹരൻ, പി.അബ്‌ദുൾ അസീസ്, എൻ.കെ.അനിൽകുമാർ, പ്രേംകുമാർ.എ.പി., പ്രഭാകരൻ.സി.വി., കെ.എം.കു ഞ്ഞിക്കോയ തുടങ്ങിയവർ പ്രസംഗിച്ചു.
തുടർന്ന് മികച്ച് പൊതു പ്രവർത്തകനുള്ള പുരസ്കാരവും ക്യാഷ് അവാർഡും എം.പി.സഞ്ജയ് ബാവ നാദാപുരത്തിന് നൽകി.
#SanjayBawaNadapuram #presented #PPChandrasekaranMemorialAward