#Exercisesystem | കോ​ഴി​ക്കോ​ട് നഗരത്തിലെ കൂടുതൽ പാർക്കിലും സ്കൂളുകളിലും വ്യായാമ സംവിധാനമൊരുങ്ങുന്നു

#Exercisesystem | കോ​ഴി​ക്കോ​ട് നഗരത്തിലെ കൂടുതൽ പാർക്കിലും സ്കൂളുകളിലും വ്യായാമ സംവിധാനമൊരുങ്ങുന്നു
Sep 9, 2024 09:39 PM | By VIPIN P V

കോ​ഴി​ക്കോ​ട്: (kozhikode.truevisionnews.com) ന​ഗ​ര​ത്തി​ലെ കൂ​ടു​ത​ൽ സ്ഥ​ല​ങ്ങ​ളി​ൽ വ്യാ​യാ​മ​ത്തി​ന് സൗ​ക​ര്യ​മൊ​രു​ങ്ങു​ന്നു. മാ​നാ​ഞ്ചി​റ​യി​ലും സൗ​ത്ത് ബീ​ച്ചി​ലു​മെ​ല്ലാ​മു​ള്ള വി​ധ​ത്തി​ലാ​ണ് 25ഓ​ളം ഇ​ട​ങ്ങ​ളി​ൽ​ക്കൂ​ടി വ്യാ​യാ​മ​ത്തി​ന് സൗ​ക​ര്യ​മൊ​രു​ങ്ങു​ന്ന​ത്.

ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി ഒ​രു മാ​സ​ത്തി​ന​കം ഉ​പ​ക​ര​ണ​ങ്ങ​ൾ സ്ഥാ​പി​ക്കു​ന്ന​ത് തു​ട​ങ്ങാ​നാ​വു​മെ​ന്ന് ന​ഗ​രാ​സൂ​ത്ര​ണ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ കെ. ​കൃ​ഷ്ണ​കു​മാ​രി പ​റ​ഞ്ഞു.

ഇ​തി​നാ​യു​ള്ള 50 ല​ക്ഷം രൂ​പ​യു​ടെ പ​ദ്ധ​തി ക​ഴി​ഞ്ഞ വ​ർ​ഷം ടെ​ൻ​ഡ​ർ ചെ​യ്തി​രു​ന്നു​വെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പ് കാ​ര​ണം നി​ന്നു​പോ​വു​ക​യാ​യി​രു​ന്നു. സ്പി​ൽ ഓ​വ​റാ​യി പ​ദ്ധ​തി തു​ട​രാ​ൻ ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച ജി​ല്ല ആ​സൂ​ത്ര​ണ സ​മി​തി അം​ഗീ​കാ​രം ന​ൽ​കി.

ഇ​തി​ന്റെ ഔ​ദ്യോ​ഗി​ക ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​വു​ന്ന​തോ​ടെ ഈ ​മാ​സം ത​ന്നെ നി​ർ​മാ​ണം തു​ട​ങ്ങാ​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. പാ​ർ​ക്കി​ലും ഹാ​ളി​ലും സ്കൂ​ളി​ലു​മൊ​ക്കെ ന​ഗ​ര​വാ​സി​ക​ൾ​ക്ക് ഫി​റ്റ്ന​സ് വ്യാ​യാ​മം ചെ​യ്യാ​മെ​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ പ്ര​ത്യേ​ക​ത.

തി​ര​ഞ്ഞെ​ടു​ത്ത പൊ​തു​സ്ഥ​ല​ങ്ങ​ൾ, പാ​ർ​ക്കു​ക​ൾ, സ്കൂ​ളു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഫി​റ്റ്ന​സ് സെ​ന്റ​ർ ആ​രം​ഭി​ക്കും. പ​ത്തെ​ണ്ണം സ്കൂ​ളു​ക​ളി​ലും മ​റ്റു​ള്ള​വ പാ​ർ​ക്കി​ലും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലു​മാ​ണ് പ​ണി​യു​ക.

സ്ട്ര​ച്ചി​ങ് വീ​ൽ, ഹാ​ൻ​ഡ് പു​ള്ള​ർ, ലാ​റ്റ് പു​ൾ ഡൗ​ൺ, ചെ​സ്റ്റ് പ്ര​സ് തു​ട​ങ്ങി​യ ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് മു​ഖ്യ​മാ​യു​ണ്ടാ​വു​ക. എ​ക്സ​ൽ എ​ൻ​ജി​നീ​യ​റി​ങ് എ​ന്ന സ്ഥാ​പ​ന​ത്തി​നാ​ണ് നി​ർ​മാ​ണ​ച്ചു​മ​ത​ല.

നി​ർ​മാ​ണ​ത്തി​ന് കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ൽ യോ​ഗം നേ​ര​ത്തേ അം​ഗീ​കാ​രം ന​ൽ​കി​യ​താ​ണ്. പു​തി​യാ​പ്പ, ചാ​ല​പ്പു​റം, പ​യ്യാ​ന​ക്ക​ൽ, ന​ല്ല​ളം, പ​റ​യ​ഞ്ചേ​രി, ചെ​റു​വ​ണ്ണൂ​ർ, ന​ടു​വ​ട്ടം തു​ട​ങ്ങി​യ​വ വ്യാ​യാ​മ​ത്തി​നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ സ്ഥാ​പി​ക്കു​ന്ന വി​ദ്യാ​ല​യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ലു​ണ്ട്.

ആ​ന​ക്കു​ളം സാം​സ്കാ​രി​ക നി​ല​യം, കോ​വൂ​ർ ക​മ്യൂ​ണി​റ്റി ഹാ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും വ്യാ​യാ​മ ഉ​പ​ക​ര​ണ​ങ്ങ​ൾ സ്ഥാ​പി​ക്കാ​മെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

എ​ര​ഞ്ഞി​പ്പാ​ല​ത്തെ​യും പൂ​ള​ക്ക​ട​വി​ലെ​യും ത​ട​മ്പാ​ട്ടു​താ​ഴ​ത്തെ​യും ക​രു​വി​ശ്ശേ​രി​യി​ലെ​യും പാ​ർ​ക്കു​ക​ളി​ലും ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ൾ സ്ഥാ​പി​ക്കാ​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

#Exercisesystem #prepared #more #parks #schools #Kozhikode #city

Next TV

Related Stories
#NationalLaborDay | വിശ്വകർമ്മ ജയന്തി ദേശീയ തൊഴിലാളി ദിനം ബി എം എസ് പ്രകടനവും പൊതുയോഗവും നടത്തി

Sep 17, 2024 09:14 PM

#NationalLaborDay | വിശ്വകർമ്മ ജയന്തി ദേശീയ തൊഴിലാളി ദിനം ബി എം എസ് പ്രകടനവും പൊതുയോഗവും നടത്തി

അസംഘടിത പെൻഷനേഴ്സ് സംഘ് ജില്ലാ ജോയന്റ് സെക്രട്ടറി ഒ.പി പ്രഭാകരൻ, എൻ മുരളീധരൻ , പ്രബലൻ മങ്ങലത്ത്...

Read More >>
#UrduClub | കോട്ടൂർ എ .യു .പി സ്കൂൾ ശബ്നം ഉർദു ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഉറുദു അധ്യാപകനെ ആദരിച്ചു

Sep 17, 2024 08:28 PM

#UrduClub | കോട്ടൂർ എ .യു .പി സ്കൂൾ ശബ്നം ഉർദു ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഉറുദു അധ്യാപകനെ ആദരിച്ചു

ഉപഹാര സമർപ്പണവും നടത്തി.ദീപ. ബി.ആർ ആശംസ അർപ്പിച്ചു.സ്കൂൾ സ്റ്റാഫ് സെക്രട്ടറി ജിതേഷ് എസ് സ്വാഗതവും. ക്ലബ് കൺവീനർ മാസിയ മറിയം നന്ദിയും...

Read More >>
#NewPrakashCollege | നടുവണ്ണൂർ ന്യൂ പ്രകാശ് കോളേജ് പൂർവ്വ വിദ്യാർത്ഥികൾ ഓണാഘോഷം സംഘടിപ്പിച്ചു

Sep 17, 2024 05:42 PM

#NewPrakashCollege | നടുവണ്ണൂർ ന്യൂ പ്രകാശ് കോളേജ് പൂർവ്വ വിദ്യാർത്ഥികൾ ഓണാഘോഷം സംഘടിപ്പിച്ചു

പ്രകാശൻ നടുവണ്ണൂർ, സി.കെ.വിശ്വൻ കോട്ടൂർ, ടി.കെ.ജയകൃഷ്ണൻ തിരുവോട്, രമേശൻ വാകയാട്, ഉഷ നടുവണ്ണൂർ, ഉഷ കാക്കൂർ, സുലോചന കക്കോടി, സുബൈദ വാകയാട്, അജിത...

Read More >>
#NabiDay | കല്ലിടുക്കിൽ ബശിരിയ്യാ മദ്രസ മഹല്ല് കമ്മിറ്റിയുടെ കീഴിൽ നബിദിനാഘോഷം നടത്തി

Sep 16, 2024 07:38 PM

#NabiDay | കല്ലിടുക്കിൽ ബശിരിയ്യാ മദ്രസ മഹല്ല് കമ്മിറ്റിയുടെ കീഴിൽ നബിദിനാഘോഷം നടത്തി

കെ. ടി. കെ.റഷീദ് അധ്യക്ഷനായി. അഫ്സൽ മുസ്ല്യാർ,ഷാമിൽ അലി, സി ഇബ്രാഹിം, സി പി അയ്യൂബ്, ടി ആബിദ്,പി.കെ ബഷീർ, പി എൻ ഉമ്മർ കോയ, സി എം മൊയ്തീൻ എന്നിവർ...

Read More >>
#Explosive | ഉള്ളിയേരിയില്‍ പച്ചക്കറി കടയ്ക്ക് നേരെ സ്‌ഫോടന വസ്തു എറിഞ്ഞു, അന്വേഷണം

Sep 16, 2024 11:16 AM

#Explosive | ഉള്ളിയേരിയില്‍ പച്ചക്കറി കടയ്ക്ക് നേരെ സ്‌ഫോടന വസ്തു എറിഞ്ഞു, അന്വേഷണം

പച്ചക്കറികള്‍ക്കും, ഉള്ളിലെ തട്ടുകള്‍ക്കും നാശം...

Read More >>
#Onam | ഒരോണം പോലും തെറ്റിച്ചില്ല; കണിയാത്ത് ബാബുവിന്റെ വീട്ടിൽ ഒത്തുകൂടി ഇക്കൊല്ലവും ഓണാഘോഷം

Sep 16, 2024 11:11 AM

#Onam | ഒരോണം പോലും തെറ്റിച്ചില്ല; കണിയാത്ത് ബാബുവിന്റെ വീട്ടിൽ ഒത്തുകൂടി ഇക്കൊല്ലവും ഓണാഘോഷം

അനിയൻ സുരജൻ ആണ് ജേഷ്‌ഠനെ പരിചയപ്പെടുത്തിയതെങ്കിലും ബന്ധം തുടരുന്നതിനിടയിൽ ഇടവിട്ട 5 കൊല്ലങ്ങളിലെ ഓണത്തിന് പൂവിടാതെയും സദ്യ ഒരുക്കിയ...

Read More >>
Top Stories