കോഴിക്കോട് : (kozhikode.truevisionnews.com) കോഴിക്കോട് ഉള്ളിയേരിയില്‍ പച്ചക്കറി കടയ്ക്ക് നേരെ സ്‌ഫോടന വസ്തു എറിഞ്ഞു.
ഉള്ള്യേരി കായപ്പറ്റ കലേഷിന്റെ ഉടമസ്ഥതയിലുള്ള പച്ചക്കറി കടയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.
പേരാമ്പ്ര റോഡില്‍ പ്രവര്‍ത്തിക്കുന്ന കടയിൽ ശനിയാഴ്ച പുലര്‍ച്ചെ ആണ് ആക്രമണം നടന്നതെങ്കിലും ഇന്നലെയാണ് പോലീസ് പരിശോധന നടത്തിയത്.
വലിയ തോതിലുള്ള പുകയും, ശബ്ദവും ഉണ്ടായിരുന്നതായി ആ സമയത്ത് യാത്ര ചെയ്ത പ്രദേശവാസികൾ പറഞ്ഞു.
പച്ചക്കറികള്‍ക്കും, ഉള്ളിലെ തട്ടുകള്‍ക്കും നാശം സംഭവിച്ചു.
അത്തോളി പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍, ഡോഗ് സ്‌ക്വാഡ് പരിശോധന നടത്തി. സംഭവത്തില്‍ കേസെടുത്തതായി അത്തോളി എസ്‌ഐ ആര്‍.രാജീവ് പറഞ്ഞു.
#Explosives #hurled #vegetableshop#Ullieri #investigation