നടുവണ്ണൂർ : (kozhikode.truevisionnews.com) കല്ലിടുക്കിൽ ബശിരിയ്യാ മദ്രസ മഹല്ല് കമ്മിറ്റിയുടെ കീഴിൽ നബിദിനാഘോഷത്തിൻ്റെ ഭാഗമായി മത പ്രഭാഷണവും, റാലിയും, വിദ്യാർത്ഥികളുടെ കലാപരിപാടികളും നടത്തി.
മുഹമ്മദ് ശാഫി ബാഖവി ഉദ്ഘാടനം ചെയ്തു. ജാഫർ ദാരിമി തിക്കോടി മത പ്രഭാഷണം നടത്തി. ടി എം ഇബ്രാഹിം ഹാജി അധ്യക്ഷനായി.
എൻ ഇബ്രാഹിം കുട്ടി ഹാജി, സി എം ഉമ്മർ കോയ ഹാജി, കെ.വി. കോയ ബഷീർ കുന്നുമ്മൽ, കുഞ്ഞിബ്രാഹിം മക്കാട്ട് സംസാരിച്ചു. അനുമോദന സദസ്സ് പി ബഷീർ ഉദ്ഘാടനം ചെയ്തു.
കെ. ടി. കെ.റഷീദ് അധ്യക്ഷനായി. അഫ്സൽ മുസ്ല്യാർ,ഷാമിൽ അലി, സി ഇബ്രാഹിം, സി പി അയ്യൂബ്, ടി ആബിദ്,പി.കെ ബഷീർ, പി എൻ ഉമ്മർ കോയ, സി എം മൊയ്തീൻ എന്നിവർ സംസാരിച്ചു.
മൗലീദ് പാരായണത്തിന് ശിഹാബ് തങ്ങൾ ചെറായി , മുഹമ്മദ് കുഞ്ഞി മുസ്ല്യാർ നേതൃത്വം നൽകി. വിദ്യാർത്ഥികളുടെ കലാപരിപാടികളും അന്നദാനവും നടത്തി
#BashiriyyaMadrasaMahalCommittee #held #NabiDay #celebration#Kalliduk