#Onam | ഒരോണം പോലും തെറ്റിച്ചില്ല; കണിയാത്ത് ബാബുവിന്റെ വീട്ടിൽ ഒത്തുകൂടി ഇക്കൊല്ലവും ഓണാഘോഷം

#Onam | ഒരോണം പോലും തെറ്റിച്ചില്ല; കണിയാത്ത് ബാബുവിന്റെ വീട്ടിൽ ഒത്തുകൂടി ഇക്കൊല്ലവും ഓണാഘോഷം
Sep 16, 2024 11:11 AM | By VIPIN P V

കോഴിക്കോട്: (kozhikode.truevisionnews.com) കഴിഞ്ഞ നാൽപത് വർഷമായി ഒരു ഓണം പോലും തെറ്റാതെ സ്വാതന്ത്ര്യ സമര സേനാനിയും പത്ര സൂക്ഷിപ്പുകാരനുമായ കണിയാത്ത് ബാബുവിന്റെ വീട്ടിൽ ഒത്തുകൂടി.

ഓണപ്പാട്ടു പാടി സ്നേഹം പങ്കിടുകയും മതമൈത്രി സന്ദേശം പ്രചരിപ്പിക്കുകയും ചെയ്യുന്ന കേരള മാപ്പിള കലാ അക്കാദമി ദേശീയ സെക്രട്ടറി കുന്ദമംഗലം സി കെ ആലിക്കുട്ടിയും നാടിനു മാതൃകയാണ്.


അനിയൻ സുരജൻ ആണ് ജേഷ്‌ഠനെ പരിചയപ്പെടുത്തിയതെങ്കിലും ബന്ധം തുടരുന്നതിനിടയിൽ ഇടവിട്ട 5 കൊല്ലങ്ങളിലെ ഓണത്തിന് പൂവിടാതെയും സദ്യ ഒരുക്കിയ ഓർമ്മയുണ്ട്.

കലാ സ്നേഹിയായ കണിയാത്ത് ബാബു നവീന കലാസാംസ്ക്കാരിക സംഘടനയുടെ ഡയറക്ടർ കൂടിയാണ് , പ്രായത്തിന്റെ അവശതയുണ്ടെങ്കിലും പെരുന്നാളിന്ന് ആലിക്കുട്ടിയുടെ വീട് നന്ദർശനം ബാബുവിന്ന് ഒഴിച്ചുകൂടാൻ പറ്റാത്തതാണ്.

സിനിമയിലെ ഓണപ്പാട്ടുകൾക്കു പുറമെ മർഹും ചെലവൂർ കെ സി അബൂബക്കർ എഴുതിയ മുറ്റത്ത് നല്ല വട്ടത്തിലൊരു പൂത്തറ കെട്ടി....അതിൽ മുത്തൊളി മിന്നുന്നുത്തൻ പൂക്കളമൂട്ടു.... ഓണ നൃത്തം ചവിട്ടി എന്ന ഓണപ്പാട്ടു മുതൽ ഫസൽ കൊടുവള്ളി എഴുതിയ പൊന്നോണ പൂവെ പൊലി വിളി മറന്നു പോയോ എന്ന ഓണപ്പാട്ടുവരെ വീട്ടിൽ പാടി കൊടുത്തതും എല്ലാവർക്കും ഇഷ്ടപ്പെട്ടതുമാണ്.

പക്ഷെ പൂപറിച്ചിടുന്ന ഓണത്തിന്റെ മതിപ്പ് ഇപ്പോൾ ഇല്ലെന്നതാണ് രണ്ടു പേരുടെയും മനസ് പറയുന്നത് അതേ പോലെ സദ്യയും.

#Not #single #Onam #misplaced #Gathered #KaniyatBabu #house #celebrateOnam #year

Next TV

Related Stories
ഫറോക്ക് ഇഎസ്ഐ ആശുപത്രി: തിരുവനന്തപുരത്ത് യോഗം ചേരുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്

Jul 7, 2025 10:08 PM

ഫറോക്ക് ഇഎസ്ഐ ആശുപത്രി: തിരുവനന്തപുരത്ത് യോഗം ചേരുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്

ഫറോക്ക് ഇഎസ്ഐ ആശുപത്രി: തിരുവനന്തപുരത്ത് യോഗം ചേരുമെന്ന് പൊതുമരാമത്ത് ടൂറിസം മന്ത്രി പി എ മുഹമ്മദ്...

Read More >>
രാഷ്ട്രീയ ലോക് ജൻ ശക്തി പാർട്ടിയിലെ ഒരു വിഭാഗം ജനതാദൾ സെക്കുലറിൽ ലയിക്കുന്നു

Jul 5, 2025 05:48 PM

രാഷ്ട്രീയ ലോക് ജൻ ശക്തി പാർട്ടിയിലെ ഒരു വിഭാഗം ജനതാദൾ സെക്കുലറിൽ ലയിക്കുന്നു

രാഷ്ട്രീയ ലോക് ജൻ ശക്തി പാർട്ടിയിലെ ഒരു വിഭാഗം ജനതാദൾ സെക്കുലറിൽ...

Read More >>
Top Stories










Entertainment News





https://kozhikode.truevisionnews.com/- //Truevisionall