#MananchiraSquare | കേരളത്തിലെ ആദ്യത്തെ സൗജന്യ വൈഫൈ പാർക്ക് ആകാൻ മാനാഞ്ചിറ സ്ക്വയർ ഒരുങ്ങുന്നു

#MananchiraSquare | കേരളത്തിലെ ആദ്യത്തെ സൗജന്യ വൈഫൈ പാർക്ക് ആകാൻ മാനാഞ്ചിറ സ്ക്വയർ ഒരുങ്ങുന്നു
Feb 8, 2024 03:38 PM | By VIPIN P V

കോഴിക്കോട്: (kozhikode.truevisionnews.com) കേരളത്തിലെ ആദ്യത്തെ സൗജന്യ വൈഫൈ പാർക്ക് ആകാൻ മാനാഞ്ചിറ സ്ക്വയർ ഒരുങ്ങുന്നു.

എളമരം കരീം എംപി അനുവദിച്ച 35.89 ലക്ഷം രൂപ ചെലവഴിച്ചാണ് മാനാഞ്ചിറയിൽ വൈഫൈ സൗകര്യം ഒരുക്കുന്നത്. ശനിയാഴ്ച വൈകിട്ട് ഉദ്ഘാടനത്തിനുശേഷം സൗജന്യ വൈഫൈ ലഭ്യമായിത്തുടങ്ങും.

24 മണിക്കൂറും വൈഫൈ ലഭ്യമായിരിക്കും. മാനാഞ്ചിറ സ്ക്വയർ, ലൈബ്രറി, മിഠായിത്തെരുവ് തുടങ്ങുന്ന സ്ഥലം എന്നിവിടങ്ങളിൽ വൈഫൈ ലഭിക്കും. ഒരാൾക്ക് ഒരു ദിവസം ഒരു ജിബി വരെ ഉപയോഗിക്കാം.

മൊബൈൽ, ലാപ്ടോപ്, ടാബ് എന്നിവയെല്ലാം ഉപയോഗിക്കാം. എളമരം കരീം എംപി ഉൾപ്പെടുന്ന ടെലിഫോൺ ഉപദേശക കമ്മിറ്റിയിലാണ് മാനാഞ്ചിറയിൽ സൗജന്യ വൈഫൈ ഒരുക്കുന്നതിനെക്കുറിച്ചു ചർച്ച ഉണ്ടായത്.

ആവശ്യമായ ഫണ്ട് അനുവദിക്കാമെന്ന് എംപി സമ്മതിക്കുകയായിരുന്നു.

നിരവധിപ്പേർ വൈകുന്നേരങ്ങളിലും മറ്റും സമയം ചെലവഴിക്കാൻ വരുന്ന മാനാഞ്ചിറയിൽ സൗജന്യ വൈഫൈ ഒരുക്കുന്നത് വലിയ സൗകര്യമാകുമെന്നാണ് വിലയിരുത്തൽ.

#MananchiraSquare #set #Kerala's #first #free #Wi-Fipark

Next TV

Related Stories
#MSF | ഐക്യം അതിജീവനം അഭിമാനം; കൊയിലാണ്ടിയിൽ ഇനി സമ്മേളന 'കാലം'

Dec 25, 2024 02:32 PM

#MSF | ഐക്യം അതിജീവനം അഭിമാനം; കൊയിലാണ്ടിയിൽ ഇനി സമ്മേളന 'കാലം'

എം എസ് എഫ് കൊയിലാണ്ടി മുനിസിപ്പൽ പ്രസിഡന്റ്‌ നിസാമിന്റെ അധ്യക്ഷതയിൽ ജോയിന്റ് സെക്രട്ടറി ഷാദിൽ നടേരി സ്വാഗത പ്രഭാഷണം...

Read More >>
#trafficjam | ഗതാഗത കുരുക്കിനെതിരെ ബഹുജന മുന്നേറ്റ ജാഥയും പൊതുസമ്മേളനവും നടത്തി

Dec 25, 2024 02:27 PM

#trafficjam | ഗതാഗത കുരുക്കിനെതിരെ ബഹുജന മുന്നേറ്റ ജാഥയും പൊതുസമ്മേളനവും നടത്തി

അത്തോളിയിലെസാമൂഹ്യ, രാഷ്ട്രീയ, സാസ്കാരിക മണ്ഡലങ്ങളിലെ പ്രമുഖർ...

Read More >>
#MSF | കാലം നവാഗത സംഗമം: അണ്ടർ 12 - 5's ഫുട്ബോൾ ടൂർണ്ണമെൻ്റ് സംഘടിപ്പിച്ച് എം എസ് എഫ് കൊയിലാണ്ടി സൗത്ത് യൂണിറ്റ് കമ്മിറ്റി

Dec 25, 2024 02:24 PM

#MSF | കാലം നവാഗത സംഗമം: അണ്ടർ 12 - 5's ഫുട്ബോൾ ടൂർണ്ണമെൻ്റ് സംഘടിപ്പിച്ച് എം എസ് എഫ് കൊയിലാണ്ടി സൗത്ത് യൂണിറ്റ് കമ്മിറ്റി

റണ്ണേഴ്സ് അപ്പായ ടീം ഹസാഡിയൻസിനുള്ള മെഡലുകൾ റിയാസ് അബൂബക്കർ വിതരണം...

Read More >>
#raid | ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളുടെ മുന്നൊരുക്കത്തിന്റെ ഭാഗമായി റെയ്ഡ് നടത്തി

Dec 24, 2024 10:09 PM

#raid | ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളുടെ മുന്നൊരുക്കത്തിന്റെ ഭാഗമായി റെയ്ഡ് നടത്തി

സിറ്റി നായർകോട്ടിക് സെല്ലിന്റേയും സിറ്റി ഡോഗ് സ്കോഡിന്റേയും സംയുക്ത ആഭിമുഖ്യത്തിൽ നടന്ന റെയ്ഡ് പുതുവർഷ ആഘോഷത്തിന്റെ ഭാഗമായി ലഹരികൾ...

Read More >>
Top Stories